
അകാലനര കാരണം ബുദ്ധിമുട്ടുന്നവർ കേരളത്തിൽ ഒരുപാടുണ്ട്. കെമിക്കൽ ഡൈ ഉപയോഗിച്ച് പലർക്കും അമിതമായ മുടികൊഴിച്ചിലും അലർജി പോലുള്ള പ്രശ്‌നങ്ങളും ഉണ്ടാകുന്നുണ്ട്. അൽപ്പം സമയം ചെലവഴിക്കാൻ തയ്യാറാണെങ്കിൽ ഉഗ്രൻ ഡൈ നിങ്ങൾക്ക് തന്നെ വീട്ടിൽ തയ്യാറാക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന ഈ ഡൈ മുടി വളരാനും താരൻ മാറാനും ഉത്തമമാണ്.
ആവശ്യമായ സാധനങ്ങൾ
മഞ്ഞൾപ്പൊടി - 2 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ / ഒലിവ് ഓയിൽ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ഒരു ഇരുമ്പ് ചീനച്ചട്ടിയിൽ മഞ്ഞൾപ്പൊടി ഇട്ട് നന്നായി ചൂടാക്കുക. ലോ ഫ്ലെയിമിൽ വച്ച് നല്ല കറുപ്പ് അല്ലെങ്കിൽ കാപ്പിപ്പൊടി നിറമാകുന്നതുവരെ ചൂടാക്കണം. ശേഷം തണുപ്പിച്ച് ഇതിലേക്ക് ആവശ്യത്തിന് വെളിച്ചെണ്ണ അല്ലെങ്കിൽ ഒലിവ് ഓയിൽ ചേർത്ത് ഡൈ രൂപത്തിലാക്കിയെടുക്കണം. ഈ ഡൈ ഒരു ദിവസം മുഴുവൻ ഇരുമ്പ് പാത്രത്തിൽ അടച്ച് സൂക്ഷിക്കുക.
ഉപയോഗിക്കേണ്ട വിധം
നല്ല കറുത്ത രൂപത്തിൽ ലഭിക്കുന്ന ഡൈ, ഷാംപൂ ചെയ്‌ത് വൃത്തിയാക്കിയ മുടിയിലും തലയോട്ടിയിലും തേച്ച് പിടിപ്പിക്കുക. ഒന്നോ രണ്ടോ മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒറ്റത്തവണ ഉപയോഗിച്ചതുകൊണ്ട് മാത്രം ഫലം ലഭിക്കില്ല. ആഴ്‌ചയിൽ രണ്ട് തവണ ഉപയോഗിക്കണം. ക്രമേണ നര കുറഞ്ഞുവരുന്നത് കാണാം.