dubai

അബുദാബി: ഗെയ്‌മിംഗ് മേഖലയിൽ നഗരത്തെ ആഗോള നേതാവായി ഉയർത്തുക എന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി ദുബായ് ഭരണകൂടം. ഗെയ്‌മർമാർ, കണ്ടന്റ് ക്രിയേറ്റർമാർ,​ മറ്റ് പ്രൊഫഷണലുകൾ എന്നിവരെ ദുബായിലേയ്ക്ക് ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഗെയ്‌മിംഗ് വിസ നൽകാനൊരുങ്ങുകയാണ് അധികൃതർ. കൾച്ചർ ആന്റ് ആർട്‌സ് വിഭാഗത്തിലാണ് പത്തുവർഷത്തെ ഗെയിമിംഗ് വിസ വിതരണം ചെയ്യുന്നത്.

ദുബായ് ഗോൾഡൻ വിസയിൽ ഉൾപ്പെടുന്ന ഗെയിമിംഗ് വിസ വ്യക്തികൾക്കും ഗെയിമിംഗ് വ്യവസായത്തിനും ഒരുപോലെ ഗുണകരമാണ്. ദുബായ് സാംസ്‌കാരിക വകുപ്പ് നൽകുന്ന കൾച്ചറൽ വിസകളിൽ ഒന്നാണ് ദുബായ് ഗെയിമിംഗ് വിസ. എഴുത്തുകാർ,​ തത്വചിന്തകർ,​ കലാകാരന്മാർ തുടങ്ങി ആറ് മേഖലകളിൽ ഉള്ളവർക്കാണ് വിസ നൽകപ്പെടുന്നത്. കൾച്ചറൽ ആന്റ് നാച്ചുറൽ ഹെറിറ്റേജ്,​ പെർഫോമിംഗ് ആർട്‌സ് ആന്റ് ഫെസ്റ്റിവൽസ്,​ വിഷ്വൽ ആർട്‌സ്,​ ബുക്ക്‌സ് ആന്റ് പ്രസ്,​ ഓഡിയോ വിഷ്വൽ ആന്റ് ഇന്ററാക്ടീവ് മീഡിയ,​ ഡിസൈൻ ആന്റ് ക്രിയേറ്റീവ് സർവീസസ് എന്നിവയാണ് ആറ് മേഖലകൾ.

ദുബായ് ഗെയിമിംഗ് വിസയിലൂടെ പത്തുവർഷത്തെ റെസിഡൻസി ലഭിക്കുന്നവർക്ക് കരിയർ മെച്ചപ്പടുത്താനും ദുബായിൽ തന്നെ ഉയർന്ന ശമ്പളത്തിൽ ജോലി നേടാനും സഹായിക്കും. ഇതുകൂടാതെ മികച്ച ഗെയിമിംഗ് സൗകര്യങ്ങളും അത്യാധുനിക സാങ്കേതികാ വിദ്യയുടെ നേട്ടങ്ങളും ലഭിക്കുന്നു. ഇതിനുപുറമെ നികുതി ഒടുക്കേണ്ടതില്ലാത്തതിനാൽ നിക്ഷേപം ഉയർത്താനും ഇത്തരം വിസ ലഭ്യമാകുന്നവർക്ക് സാധിക്കുന്നു.

കുറഞ്ഞത് 25 വയസ് ഉള്ളവർക്കാണ് ഗെയിമിംഗ് വിസയ്ക്ക് അഹർതയുള്ളത്. ഗെയിമിംഗ് മേഖലയിൽ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഗെയിമിംഗ് മേഖലയിലെ പ്രൊഫഷണൽ പ്ളെയർമാർക്കും,​ കണ്ടന്റ് ക്രിയേറ്റർമാർക്കും,​ ഡെവലപ്പർമാർക്കും വിസയ്ക്കായി അപേക്ഷിക്കാം. വ്യക്തിഗതമായിട്ടായിരിക്കണം വിസയ്ക്കായി അപേക്ഷിക്കേണ്ടത്. കമ്പനികളും സർവീസ് സെന്ററുകളും നൽകുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

അവശ്യ രേഖകൾ

പാസ്‌‌പോർട്ടിന്റെ പകർപ്പ്
വിദ്യാഭ്യാസ യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റ്
കമ്മ്യൂണിറ്റി സംഭാവനകളുടെ തെളിവ്
ജോലി സംബന്ധമായ സർട്ടിഫിക്കറ്റുകൾ
റസിഡൻസ് പെർമിറ്റുകൾ, ഇഐഡികൾ (ലഭ്യമെങ്കിൽ)
ഉദ്യോഗാർത്ഥിയുടെ പ്രൊഫഷണൽ ബയോഡേറ്റ
വിലാസം, ജോലികൾ, ജോലിസ്ഥലങ്ങൾ എന്നിവയുടെ വിശദാംശങ്ങൾ


ദുബായ് കൾച്ചർ വെബ്സൈറ്റ് വഴിയോ https://dubaigaming.gov.ae/gaming-residency/ വഴിയോ ദുബായ് ഗെയിമിംഗ് വിസയ്ക്ക് അപേക്ഷിക്കാം.

അപേക്ഷിക്കേണ്ടത് എങ്ങനെ