
ഒരു വീടിന്റെ ഏറ്റവും പ്രധാനപ്പെട്ട ഭാഗങ്ങളിൽ ഒന്നാണ് അടുക്കള. അതിനാൽ, എപ്പോഴും വൃത്തിയോടെ സൂക്ഷിക്കേണ്ട സ്ഥമാണിത്. വീട്ടിലുള്ളവരുടെ ആരോഗ്യത്തിന്റെ കാര്യത്തിലും അടുക്കള പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ ലക്ഷ്‌മീ ദേവിയുടെ സാന്നിദ്ധ്യം ഉണ്ടെന്നാണ് വിശ്വാസം. അതിനാൽ അടുക്കളയിൽ ചില തെറ്റുകൾ വരുത്താനേ പാടില്ല.
പഞ്ചഭൂതങ്ങൾ വിഹരിക്കുന്ന സ്ഥലമാണ് അടുക്കള. അതിനാൽ, അഗ്നി, ജലം, വായു, ഭൂമി എന്നിവയെ തുല്യതയോടെ കണക്കാക്കേണ്ടതാണ്. തെക്ക് - പടിഞ്ഞാറ് ദിശയിൽ അഗ്നി വരാൻ പാടുള്ളതല്ല. എങ്കിൽ പിന്നെ ഒരിക്കലും വീട്ടിൽ കലഹം ഒഴിയില്ല. അടുപ്പ് മാത്രമല്ല, മൈക്രോവേവ് ഓവൻ പോലുള്ള വസ്‌തുക്കളും തെക്ക് - കിഴക്ക് ദിശയിൽ വേണം വയ്‌ക്കാൻ. കിഴക്കോട്ട് ദർശനമായി വേണം പാചകം ചെയ്യാൻ.
അഗ്നിയും ജലവും അടുത്തടുത്ത് വരാൻ പാടില്ല എന്നാണ് വിശ്വാസം. പൈപ്പ് വടക്ക് - കിഴക്ക് വരുന്നതാണ് ഏറ്റവും ഉത്തമം. വീടിന്റെ മുകളിൽ ടാങ്ക് ഉണ്ടെങ്കിൽ അത് പടിഞ്ഞാറ് മൂലയിൽ തന്നെ വയ്‌ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. തെക്ക് - പടിഞ്ഞാറ് ദിശയാണ് വീട്ടിൽ ഫ്രിഡ്‌ജ് വയ്‌ക്കാൻ ഉത്തമം. ഇങ്ങനെ വച്ചാൽ സമാധാനം വർദ്ധിക്കുമെന്നാണ് വിശ്വാസം. ധാന്യങ്ങൾ വീടിന്റെ തെക്ക് - പടിഞ്ഞാറ് ഭാഗത്ത് സൂക്ഷിക്കുന്നതാണ് ഉത്തമം.
ഇങ്ങനെയുള്ള ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മതി നിങ്ങളുടെ ജീവിതത്തിൽ ഇപ്പോഴുള്ള പല ബുദ്ധിമുട്ടുകളും മാറി ഐശ്വര്യവും സമൃദ്ധിയും വന്നുചേരുന്നതാണ്.