kanakakunnu

അടൂർ: മലമേക്കര മുള്ളുതറയിൽ ശ്രീഭദ്രകാളി - കരിങ്കാളി മൂർത്തി ക്ഷേത്രത്തിലെ ദേവതകളെ സ്തുതിച്ചുകൊണ്ടുള്ള മ്യൂസിക്കൽ വീഡിയോ ആൽബം ഗാനപ്രിയ പ്രകാശനം ചെയ്തു. ക്ഷേത്ര സന്നിധിയിൽ നടന്ന ചടങ്ങിൽ ഗാനരചയിതാവും എഴുത്തുകാരനും മാദ്ധ്യമ പ്രവർത്തകനുമായ ശരത് ഏഴംകുളം ക്ഷേത്രഭരണ സമിതി പ്രസിഡന്റ് രാധാകൃഷ്ണൻ കുട്ടപ്പന് അൽബം നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.

ചടങ്ങിൽ ശ്രീനാരായണ ട്രസ്റ്റ് ബോർഡ് അംഗം എസ്.യശോധരപ്പണിക്കർ, മേലൂട് അജിത്കുമാർ, ക്ഷേത്ര ഭരണസമിതി അംഗം ആർ.രാമനാഥൻ ഉണ്ണിത്താൻ, ക്ഷേത്രം മേൽശാന്തി അനൂപാനന്ദ ശർമ്മ, അശ്വതി, അനിത എന്നിവർ ചടങ്ങിൽ പങ്കെടുത്തു.