hockey

ഹുലൻബുയിർ : ഫൈനലിൽ ആതിഥേയരായ ചൈനയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്പിച്ച് ഇന്ത്യ ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി കിരീടമുയർത്തി. 51-ാം മിനിട്ടിൽ ജുഗ്‌രാജ് സിംഗാണ് വിജയഗോളടിച്ചത്. അഞ്ചാം വട്ടം കിരീടമുയർത്തിയ ഇന്ത്യ ഏറ്റവും കൂടുതൽ തവണ ടൂർണമെന്റ് ജേതാക്കളാകുന്ന ടീമെന്ന റെക്കാഡും സ്വന്തമാക്കി. ടീമംഗങ്ങൾക്ക് ഹോക്കി ഇന്ത്യ മൂന്ന് ലക്ഷം രൂപവീതം സമ്മാനം പ്രഖ്യാപിച്ചു.