photo

ചേർത്തല:യാത്രക്കിടെയുണ്ടായ തർക്കത്തെ തുടർന്ന് യുവാവിനെ ബൈക്കിൽ പിന്തുടർന്നെത്തിയ സംഘം തടഞ്ഞുനിർത്തി തലയിൽ ഇരുമ്പുവടിക്കടിച്ച് പരിക്കേൽപിച്ചതായി പരാതി.തലക്കു പരിക്കേറ്റ തിരുനെല്ലൂർ ചെങ്ങണ്ടക്കരി വിഷ്ണു(26) ചേർത്തല താലൂക്ക് ആശുപത്രിയിലും, തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സതേടി.തിരുവേണനാളിൽ വൈകിട്ട് ഏഴോടെ ചെങ്ങണ്ട പാലത്തിനു സമീപമായിരുന്നു സംഭവം.സംഭവ നടന്നയുടൻ പൊലീസ് സ്ഥലത്തെത്തിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.അക്രമികളെ കുറിച്ചു വിവരം നൽകിയിരുന്നതായും ബന്ധുക്കൾ പറഞ്ഞു.