
ഹരിപ്പാട് : ചിങ്ങോലിയിൽ യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചിങ്ങോലി അനിതാ ഭവനത്തിൽ അർജുനാണ് (28) വെട്ടേറ്റത്. ചിങ്ങോലി സ്വദേശി പ്രവീൺ ഉൾപ്പെടെ എട്ടുപേർക്കെതിരെ കരീലക്കുളങ്ങര പൊലീസ് കേസെടുത്തു. ചിങ്ങോലി വിശാഖം വീട്ടിൽ അനീഷ്( 35 ), ചേപ്പാട് രാകേഷ് ഭവനത്തിൽ രാകേഷ് (36) എന്നിവരെ അറസ്റ്റ് ചെയ്തു. ശനിയാഴ്ച രാത്രി പത്തരയോടെ അർജുൻ സുഹൃത്തിന്റെ വീട്ടിൽ നിൽക്കുമ്പോൾ ബൈക്കുകളിൽ മാരകായുധങ്ങളുമായെത്തിയ സംഘമാണ് ആക്രമിച്ചത്. മാരകമായി പരിക്കേറ്റ അർജുനെ ആലപ്പുഴയിലും തുടർന്ന്, കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പിന്നീട്, എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.