bay-leaf

ജീവിത പ്രാരാബ്ദ്ധങ്ങളും പ്രയാസങ്ങളും വിട്ടൊഴിഞ്ഞ് ഒരു മനുഷ്യൻ കുടുംബത്തിന്റെ അഭയം കണ്ടെത്തുന്ന സ്ഥലമാണ് സ്വന്തം വീട്. ഓഫീസിലെയും സാമ്പത്തികമടക്കം പ്രശ്‌നങ്ങളിലെ ആശയക്കുഴപ്പവും പലരുടെയും വീട്ടിലെ ജീവിതവും താളം തെറ്റിക്കാറുണ്ട്. ഇത്തരത്തിൽ ബാധിക്കുന്ന നെഗറ്റീവ് എനർജിയെ അകറ്റേണ്ടത് അത്യാവശ്യമാണ്. വീട്ടിലെ നെഗറ്റീവ് എനർജിയെ അകറ്റാനും പോസിറ്റീവ് ഊർജം നിറയ്‌ക്കാനും സഹായിക്കുന്ന പല വഴികൾ വാസ്‌തു ശാസ്‌ത്രപ്രകാരം ഉണ്ട്. അത്തരത്തിലൊന്നാണ് വഴണയില.

ആറ്റുകാൽ പൊങ്കാലയിലടക്കം ക്ഷേത്രചടങ്ങുകളിൽ നേദിക്കുന്ന വിഭവങ്ങൾ തയ്യാറാക്കാനും വീടുകളിൽ ചില ലഘുഭക്ഷണങ്ങൾ തയ്യാറാക്കാനും നാം പണ്ടേ വഴണയില ഉപയോഗിക്കാറുണ്ടല്ലോ. ഇതിന്റെ ഊർജം നൽകുന്ന സുഗന്ധമാണ് പ്രധാനകാര്യം.

ആഹാരത്തിൽ മാത്രമല്ല അൽപം വഴണയിലയെടുത്ത് ദിവസവും രാത്രി കത്തിക്കുന്നത് നല്ലതാണ്. അപ്പോഴും ഹൃദ്യമായ ഒരു ഗന്ധമാണ് ഉണ്ടാകുക. ഇത് വീടാകെ പോസിറ്റീവ് ഊർജ്ജം നൽകും. അതോടെ നമ്മുടെ സമ്മർദ്ദങ്ങൾ അകലുകയും മനസ് ശാന്തമാകുകയും ചെയ്യും. ചുറ്റുമുള്ള വായുവിനെയാകെ വഴണയിലയുടെ സുഗന്ധം ശുദ്ധീകരിക്കും.

മനസ്സിൽ സന്തോഷമുള്ള ഈ സമയത്ത് ജീവിതത്തിൽ പുതിയ ലക്ഷ്യങ്ങളും ജോലിയും സ്‌നേഹബന്ധങ്ങളും എല്ലാം സാദ്ധ്യമാകും. കഫ, വാത സംബന്ധമായ രോഗങ്ങളെ അകറ്റാൻ വഴണയില നല്ലതാണ്. ദഹനപ്രശ്‌നവും അകലും. രോഗങ്ങൾ അകന്ന ശരീരവും പോസിറ്റീവായ ചിന്തയുമുണ്ടെങ്കിൽ വിജയിക്കാത്ത മനുഷ്യരുണ്ടാകില്ല. അതിനാൽ ജീവിതവിജയത്തിന് വഴണയില കത്തിക്കുന്നത് ഉചിതം തന്നെയാണ്.