a

കാസർകോട്: മാനസിക വെല്ലുവിളി നേരിടുന്ന മകന്റെ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.

ആദൂർ പൊവ്വൽ പുതിയ പെട്രോൾ പമ്പിനു എതിർവശത്ത് താമസിക്കുന്ന അബ്ദുള്ളക്കുഞ്ഞിയുടെ ഭാര്യ നബീസയെയാണ് (62) മകൻ നാസർ മൺവെട്ടി കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് നാടിനെ ഞെട്ടിച്ച സംഭവം.

ഗുരുതരമായി പരിക്കേറ്റ നബീസയെ നാട്ടുകാർ ചെങ്കള ഇ.കെ.നായനാർ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അടിക്കുന്നത് തടയാൻ ശ്രമിച്ച സഹോദരൻ മജീദിനും പരിക്കേറ്റു. ഇയാൾ ചെങ്കളയിലെ സഹകരണ ആശുപത്രിയിൽ ചികിത്സയിലാണ്. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് നാസറെന്ന് നാട്ടുകാരിൽ ചിലർ പറഞ്ഞു.നാസറിനെ നാട്ടുകാർ പിടികൂടി ആദൂർ പൊലീസിന് കൈമാറി.

കാസർകോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ പോസ്റ്റുമോർട്ടം ഇന്ന് നടക്കും. ആദൂർ ഇൻസ്പെക്ടർ സുനുമോൻ, എസ്.ഐ അനുരൂപ് എന്നിവർ സ്ഥലത്തെത്തിയിരുന്നു.