
ഇന്ത്യയും ചൈനയുമായി നിലനിൽക്കുന്ന ദശാബ്ദങ്ങൾ നീണ്ട അതിർത്തി പ്രശ്നം പരിഹാരത്തിലേക്ക് അടുക്കുന്നുവെന്ന സൂചനകളാണ് പുറത്തുവരുന്നത്. അതിർത്തി സംബന്ധമായി ചൈനയുമായുള്ള പ്രശ്നങ്ങളിൽ 75 ശതമാനവും പരിഹരിച്ചതായി വിദേശകാര്യമന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.