sankunthala

ചെന്നൈ: തെന്നിന്ത്യൻ നടിയും നർത്തകിയുമായ എ. ശകുന്തള (84)​ അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് ഇന്നലെ വൈകിട്ട് ബംഗളൂരുവിലായിരുന്നു അന്ത്യം. സി.ഐ.ഡി നേതാജി എന്ന സിനിമയിലൂടെ ശ്രദ്ധേയയായതോടെ സി.ഐ.ഡി ശകുന്തള എന്നറിയപ്പെട്ടു. മലയാളം,​ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങിയ ഭാഷകളിലായി 600ലധികം സിനിമകളിൽ അഭിനയിച്ചു. നീലപ്പൊന്മാൻ,​ പോക്കറ്റടിക്കാരി,​ തച്ചോളി അമ്പു,​ ആവേശം,​ ഹംസഗീതം തുടങ്ങിയവയാണ് ശകുന്തള വേഷമിട്ട മലയാള സിനിമകൾ. നാൻ വണങ്ങും ദൈവം (1963), കൈ കൊടുത്ത ദൈവം (1964) തുടങ്ങി ചിത്രങ്ങൾ ശ്രദ്ധേയമായി. 1998ൽ പൊൻമാനൈ തേടി ആയിരുന്നു അവസാന സിനിമ. നിരവധി ടെലിവിഷൻ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്.