snake

​​ആലപ്പുഴ: വീട്ടിലെ അടുക്കളയിൽ നിന്ന് മൂർഖനെ പിടികൂടി. കായംകുളംഭരണിക്കാവ് ഇലിപ്പക്കുളം മംഗലശ്ശേരി കിഴക്കതിൽ മുജിബിന്റെ വീട്ടിൽ നിന്നാണ് പാമ്പിനെ പിടികൂടിയത്. ആറടിയോളം നീളമുള്ള മൂർഖൻ രണ്ട് ദിവസമായി വീടിനുള്ളിലെ വിവിധ ഭാഗങ്ങളിൽ ഒളിച്ചിരിക്കുകയായിരുന്നു. ഇന്നലെ അടുക്കളവൃത്തിയാക്കുമ്പോഴാണ് പാമ്പിനെ കണ്ടത്. ചേരയെന്ന് എന്ന് കരുതികമ്പുകൊണ്ട് നീക്കാൻ ശ്രമിച്ചപ്പോൾ വീട്ടുകാർക്ക് നേരെ പത്തി വിടർത്തി പാഞ്ഞെടുക്കുകയായിരുന്നു. അത്ഭുതകരമായിട്ടാണ് വീട്ടുകാർ രക്ഷപ്പെട്ടത്. തുടർന്ന് റെസ്‌ക്യൂ പ്രവർത്തകൻ കൊല്ലം തട്ടാമല സന്തോഷ് കുമാർ എത്തി പാമ്പിനെ പിടികൂടി.

അതേസമയം ഇടുക്കി ഏലപ്പാറയിൽ ജനവാസ മേഖലയിൽ പുലി ഇറങ്ങി പശുക്കിടാവിനെ ആക്രമിച്ച് കൊലപ്പെടുത്തി. ഒന്നാം മൈലിലായിരുന്നു പുലിയുടെ സാന്നിധ്യം ഉണ്ടായത്. കഴിഞ്ഞ ദിവസം തോട്ടത്തിൽ മേയാൻ വിട്ട പശുക്കിടാവിനെ അജ്ഞാതജീവി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു. ഇതും പുലിയാകാം എന്ന നിഗമനത്തിലാണ് നാട്ടുകാർ. ആഴ്ചകൾക്ക് മുമ്പ് പ്രദേശവാസി തന്റെ തോട്ടത്തിൽ പുലിയെ നേരിൽ കണ്ടതായും നാട്ടുകാർ പറയുന്നു. ജനവാസ മേഖലയിൽ വന്യമൃഗ സാന്നിധ്യം പതിവായതോടെ പ്രദേശവാസികൾ ആശങ്കയിലാണ്.