aloe-vera

ഈ കാലഘട്ടത്തിൽ പലർക്കും വളരെ ചെറിയ പ്രായത്തിൽ തന്നെ നര ബാധിക്കാറുണ്ട്. നരച്ച മുടി കറുപ്പിക്കാൻ പല തരത്തിലുള്ള കെമിക്കൽ ഡെെകൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കുന്നവരാണ് പലരും.

എന്നാൽ ഇത്തരം കെമിക്കൽ ഡെെ ഗുണത്തേക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നതെന്ന് പലരും തിരിച്ചറിയുന്നില്ല. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. നരച്ച മുടി കറുപ്പിക്കാൻ വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു ഡെെ ഇതാ.

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്ന വിധം

ആദ്യം മാതള നാരങ്ങയുടെ തൊലി ചെറിയ കഷ്ണങ്ങളാക്കി വെയിലത്തിട്ട് നന്നായി ഉണക്കിയെടുക്കുക. എന്നിട്ട് കറ്റാർവാഴ ജെൽ, മെെലാഞ്ചിപ്പൊടി, കാപ്പിപ്പൊടി, കരിംജീരകം, മാതള നാരങ്ങയുടെ തൊലി എന്നിവ മിക്സിയിലിട്ട് നല്ലപോലെ പൊടിച്ച് എടുക്കുക. ശേഷം ഇതിലേക്ക് ചൂട് വെള്ളം ഒഴിച്ച് കുറുക്കുക. എന്നിട്ട് ഇരുമ്പ് ചട്ടിയിൽ ഒഴിച്ച് ഒരു രാത്രി മുഴുവൻ വയ്ക്കണം. പിന്നീട് ഇവ ഫ്രിഡ്ജിൽ സൂക്ഷിക്കാം. ആവശ്യമായ സമയത്ത് ഫ്രിഡ്ജിൽ നിന്ന് എടുത്ത് നരച്ച മുടികളിൽ തേച്ചുപിടിപ്പിക്കുക. രണ്ട് മണിക്കൂർ വച്ചശേഷം താളിയോ കടല മാവോ ഉപയോഗിച്ച് കഴുകി കളയാം.