തിരുവനന്തപുരം: കേരള എൻ.ജി.ഒ യൂണിയൻ സ്ഥാപക നേതാവായ ഇ.പത്മനാഭന്റെ 34-ാം അനുസ്മരണദിനം ആചരിച്ചു. സംസ്ഥാന ട്രഷറർ വി.കെ.ഷീജ പബ്ലിക്ക് ഓഫീസിലും സംസ്ഥാന സെക്രട്ടറി പി.സുരേഷ് സ്വരാജ്ഭവനിലും സംസ്ഥാന വൈസ് പ്രസിഡന്റ് എസ്.ഗോപകുമാർ പൂജപ്പുര പൊതുവിദ്യാഭ്യാസ വകുപ്പ് ആസ്ഥാനത്തും സംസ്ഥാന സെക്രട്ടേറിയറ്റംഗം എസ്.സജീവ്കുമാർ വഴുതക്കാട് സഹകരണ ഭവനിലും ജില്ലാസെക്രട്ടറി എം.സുരേഷ്ബാബു കരമന ടാക്സ് ടവറിലും ജില്ലാ പ്രസിഡന്റ് ഷിനുറോബർട്ട് വെള്ളയമ്പലം ജില്ലാ വ്യവസായ കേന്ദ്രത്തിലും സംസ്ഥാന കമ്മിറ്റിയംഗങ്ങളായ പി.ആർ.ആശാലത കുടപ്പനക്കുന്ന് സിവിൽ സ്റ്റേഷനിലും പനവൂർ നാസർ കാട്ടാക്കട മിനി സിവിൽ സ്‌റ്റേഷനിലും ജില്ലാ ട്രഷറർ ജി.ഉല്ലാസ് കുമാർ നെയ്യാറ്റിൻകര മിനി സിവിൽ സ്റ്റേഷനിലും ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ കെ.ആർ.സുഭാഷ് നെടുമങ്ങാട് റവന്യൂ ടവറിലും ജെ.ശ്രീമോൻ പാറശാല മിനി സിവിൽ സ്റ്റേഷനിലും ജില്ലാ വൈസ് പ്രസിഡന്റുമാരായ എ.ബി.വിജയകുമാർ വാമനപുരം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലും എം.ജെ.ഷീജ വഴുതക്കാടും അനുസ്മരണ പ്രഭാഷണം നടത്തി.