
'ടെെം ട്രാവൽ' പല സിനിമയിലും നാം ഇത് കേട്ടിട്ടുണ്ടായിരിക്കാം. മുൻ വർഷങ്ങളിലെക്കും വരാൻ പോകുന്ന വർഷങ്ങളിലേക്ക് ഒരാൾ സഞ്ചരിക്കുന്നതാണ് ടെെം ട്രാവൽ. സൂര്യ നായകനായ '24' എന്ന സിനിമയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. നായകന് ഒരു വാച്ച് ലഭിക്കുകയും അതുവഴി 24 മണിക്കൂർ മുന്നിലേക്കോ പുറക്കിലേക്കോ പോകാൻ കഴിയുന്നു.
ഇന്നും പല ഗവേഷകരും ഇത് കണ്ടുപിടിക്കാൻ ശ്രമിക്കുകയാണ്. ഇതിനിടെ താൻ ടെെം ട്രാവലർ ആണെന്ന് അവകാശപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് എനോ അലറിക് എന്നയാൾ. കൂടാതെ ഈ വർഷം നടക്കാൻ പോകുന്ന ചില കാര്യങ്ങളും അദ്ദേഹം പ്രവചിച്ചിട്ടുണ്ട്. 2671 ൽ നിന്നാണ് താൻ വന്നതെന്നാണ് അയാളുടെ അവകാശവാദം.
ഭൂമിയ്ക്ക് വിനാശമായകാൻ പോകുന്ന ഭൂകമ്പം, വെള്ളപ്പൊക്കം എന്നിവയെക്കുറിച്ചും എനോ മുന്നറിയിപ്പ് നൽകി. എനോ തന്റെ ടിക്ടോക്ക് പേജിൽ ഇതിനെക്കുറിച്ച് വിശദീകരിക്കുന്നു. അന്യഗ്രഹ ജീവികളെക്കുറിച്ചും ഇരട്ട ഗ്രഹങ്ങൾ ഭൂമിയെ കൂട്ടിയിടിക്കുന്നതിനെക്കുറിച്ചും മൂന്നാം ലോക മഹായുദ്ധത്തെക്കുറിച്ചും എനോ നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. അദ്ദേഹത്തിന്റെ ഈ വർഷത്തെക്കുറിച്ചുള്ള പ്രധാനപ്പെട്ട ചില പ്രവചനങ്ങൾ നോക്കാം.
എനോയുടെ പ്രവചനങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഇതിൽ തീയതി ഉൾപ്പെടെ പറയുന്നത് ആളുകളെ അത്ഭുതപ്പെടുത്തുന്നു. എന്നാൽ എനോ മുൻപും നിരവധി പ്രവചനങ്ങൾ നടത്തിയിട്ടുണ്ട്. അവയൊന്നും യാഥാത്ഥ്യമായില്ല എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്. എന്തായാലും സംഭവം ഇപ്പോൾ വലിയ രീതിയിൽ ചർച്ചയാകുന്നുണ്ട്.