
കണ്ണൂർ: ഓൺലൈൻ ജോലി വാഗ്ദാന തട്ടിപ്പിൽ കുടുങ്ങിയ പയ്യന്നൂർ വെള്ളൂർ കാറമേലിലെ വീട്ടമ്മക്ക് പന്ത്രണ്ടര ലക്ഷം നഷ്ടമായി.അഞ്ചു ദിവസം കൊണ്ട് 12,55,252 രൂപ ഇവർക്ക് നഷ്ടപ്പെട്ടത്. സംഭവത്തിൽ പയ്യന്നൂർ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
അനുഷമ്മ എന്ന ഇൻസ്റ്റാഗ്രാമിൽ പാർടൈം ജോലിയിലൂടെ ദിവസേന 1000 മുതൽ 5000 രൂപ വരെ സമ്പാദിക്കാമെന്ന പരസ്യത്തിലൂടെയാണ് 31കാരി കെണിയിൽപ്പെട്ടത്. പരസ്യത്തിലുണ്ടായിരുന്ന വാട്സാപ് നമ്പർ വഴി ഓൺലൈൻ ലിങ്കിൽ ജോയിൻ ചെയ്തപ്പോൾ ജോലിക്കുള്ള യോഗ്യത തെളിയിക്കുന്ന ടാസ്ക് ലഭിച്ചു. തുടർന്ന് ടാസ്കുകൾ ഓരോന്നായി വന്നു കൊണ്ടിരുന്നു. ഈ മാസം ആറു മുതൽ പത്ത് വരെയുള്ള ദിവസങ്ങളിലായി ഇത്തരത്തിൽ 12,55,252 രൂപ തട്ടിപ്പുകാരുടെ അക്കൗണ്ടിലെത്തി. ഒടുവിൽ പണം പിൻവലിക്കാൻ കഴിയാതെ വന്നതോടെയാണ് വീട്ടമ്മ പരാതിയുമായി പൊലീസിനെ സമീപിച്ചത്.