election

ന്യൂഡൽഹി: ഒറ്റത്തിരഞ്ഞെടുപ്പ് സമ്പ്രദായം 2029 മുതൽ നടപ്പാക്കണമെന്നാണ് രാംനാഥ് കോവിന്ദ് അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ.അപ്പോഴാണ് അടുത്ത ലോക്സഭാതിരഞ്ഞെടുപ്പ് വരുന്നത്.

രണ്ടുഘട്ടമായി നടപ്പാക്കണം.ആദ്യം ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും നടത്തണം 100 ദിവസത്തിനകം തദ്ദേശ ഇലക്‌ഷൻ. മൂന്നിനും ഒറ്റ വോട്ടർ പട്ടികയായിരിക്കും.പാർലമെന്റ് ബിൽ പാസാക്കിയശേഷം നിയമപരമായ നടപടിക്രമങ്ങൾ പാലിച്ച് പദ്ധതി നടപ്പാക്കാൻ ഇംപ്ളിമെന്റേഷൻ ഗ്രൂപ്പ് രൂപീകരിക്കണം

പ്രായോഗികമായി ഒട്ടേറെ നടപടികളിൽ വ്യക്തത വരുത്തണം. അതാണ് ഇംപ്ളിമെന്റേഷൻ ഗ്രൂപ്പിന്റെ ദൗത്യം.നിരവധി നോട്ടിഫിക്കേഷനുകൾ ഇറക്കേണ്ടിവരും. ഉദാഹരണത്തിന് ഒറ്റ തിരഞ്ഞെടുപ്പെന്ന് പറയുന്നുണ്ടെങ്കിലും ലോക്സഭാ,നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞ് നൂറു ദിവസത്തിനകം തദ്ദേശ തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് ശുപാർശ.

നിർദേശം പ്രായോഗികമല്ലെന്നും ആനുകാലിക പ്രശ്‌നങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനുള്ള അടവാണെന്ന് കോൺഗ്രസ് നേതാവ് കെ.സി വേണുഗോപാൽ പറഞ്ഞു. നീക്കം അപ്രായോഗികവും യാഥാർത്ഥ്യബോധമില്ലാത്തതുമാണെന്ന് സി.പി.ഐ നേതാവ് ഡി.രാജ പറഞ്ഞു. തീരുമാനം ഭരണഘടനയ്‌ക്ക് യോജിച്ചതല്ലെന്ന് തൃണമൂൽ നേതാവ് മമത ബാനർജി പ്രതികരിച്ചു. ഒറ്റ തിരഞ്ഞെടുപ്പ് സംബന്ധിച്ച് ജനങ്ങളിൽ നിന്ന് 21,​000 നിർദ്ദേശങ്ങൾ ഇലക്ഷൻ കമ്മിഷന് ലഭിച്ചു. ഇതിൽ 81ശതമാനവും അനുകൂലമാണ്.

 1957ൽ ഒറ്റ തിരഞ്ഞെടുപ്പ്

1957ൽ ബീഹാർ, ബോംബെ, മദ്രാസ്, മൈസൂർ, പഞ്ചാബ്, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ഏഴ് സംസ്ഥാനങ്ങളിൽ ഒരുമിച്ച് തിരഞ്ഞെടുപ്പ് നടത്തി.

 ജ​നാ​ധി​പ​ത്യ​ത്തെ​ ​അ​ട്ടി​മ​റി​ക്കാ​ൻ​ ​നീ​ക്കം​:​ ​മു​ഖ്യ​മ​ന്ത്രി

ഒ​രു​ ​രാ​ജ്യം​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ​ ​ഇ​ന്ത്യ​യി​ലെ​ ​പാ​ർ​ല​മെ​ന്റ​റി​ ​ജ​നാ​ധി​പ​ത്യ​ ​വ്യ​വ​സ്ഥ​യെ​ ​അ​ട്ടി​മ​റി​ക്കാ​നു​ള്ള​ ​സം​ഘ​പ​രി​വാ​ർ​ ​നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​ ​സ​മൂ​ഹം​ ​മു​ന്നോ​ട്ടു​വ​രേ​ണ്ട​തു​ണ്ടെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ.​ഫെ​ഡ​റ​ൽ​ ​വ്യ​വ​സ്ഥ​യെ​ ​നി​ർ​വീ​ര്യ​മാ​ക്കി​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​റി​ന് ​സ​ർ​വ്വാ​ധി​കാ​രം​ ​ന​ൽ​കാ​നു​ള്ള​ ​അ​ജ​ണ്ട​യാ​ണ് ​'​ഒ​രു​ ​രാ​ജ്യം,​ ​ഒ​രു​ ​തി​ര​ഞ്ഞെ​ടു​പ്പ്'​ ​എ​ന്ന​ ​നി​ല​പാ​ടി​നു​ ​പി​ന്നി​ൽ.​ ​ലോ​ക് ​സ​ഭ​ ​തി​ര​ഞ്ഞെ​ടു​പ്പി​ലേ​റ്റ​ ​തി​രി​ച്ച​ടി​ക്കു​ശേ​ഷ​വും​ ​പാ​ഠം​ ​പ​ഠി​ക്കാ​ൻ​ ​ബി.​ജെ.​പി​ ​ത​യ്യാ​റ​ല്ല.​ ​ഈ​ ​സ​ർ​ക്കാ​രി​ന്റെ​ ​കാ​ല​ത്തു​ത​ന്നെ​ ​ഒ​റ്റ​ ​തി​ര​ഞ്ഞെ​ടു​പ്പ് ​പ​ദ്ധ​തി​ ​ന​ട​പ്പി​ലാ​ക്കു​മെ​ന്ന് ​ഇ​ക്ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​കേ​ന്ദ്ര​ ​ആ​ഭ്യ​ന്ത​ര​ ​മ​ന്ത്രി​ ​അ​മി​ത് ​ഷാ​ ​പ്ര​ഖ്യാ​പി​ച്ച​തി​നു​ ​പി​ന്നാ​ലെ​യാ​ണ് ​രാം​നാ​ഥ് ​കോ​വി​ന്ദ് ​ക​മ്മി​റ്റി​യു​ടെ​ ​റി​പ്പോ​ർ​ട്ടി​ന് ​കേ​ന്ദ്ര​ ​മ​ന്ത്രി​സ​ഭ​ ​അം​ഗീ​കാ​രം​ ​ന​ൽ​കി​യ​ത്.

'നിയമപരമായ കാര്യങ്ങൾ കേന്ദ്രസർക്കാർ വിശദമാക്കിയിട്ടില്ല.നിലവിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന്റെ അംഗീകാരം കിട്ടില്ല. പ്രതിപക്ഷത്തിന്റെ സമയവായം അനിവാര്യം.'

- പി.ഡി.ടി ആചാരി, ലോക്സഭാ മുൻസെക്രട്ടറി ജനറൽ