ss

മകൻ ഇളൈയ്‌യുടെ ചിത്രങ്ങൾ ആരാധകർക്ക് ഇതാദ്യമായി സമ്മാനിച്ച് നടി അമല പോൾ. ഒാണത്തിനോടനുബന്ധിച്ച് നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ചിത്രങ്ങൾ പങ്കുവച്ചാണ് അമല മകന്റെ മുഖം വെളിപ്പെടുത്തിയത്. കായൽ പശ്ചാത്തലത്തിൽ ഭർത്താവ് ജഗദ് ദേശായിക്കും മകനുമൊപ്പം ഒാണവസ്ത്രങ്ങളണിഞ്ഞ് ബോട്ടിലിരിക്കുന്ന ചിത്രങ്ങൾ അമല സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ചുവപ്പും ഗോൾഡൻ കസവും വരുന്ന സെറ്റ് സാരിയാണ് അമലയുടെ വേഷം. ഗോൾഡൻ നിറത്തിൽ പോൾക്ക ഡോട്ട് ഡിസൈൻ വരുന്ന ബ്ളൗസാണ് ഹൈലൈറ്റ്. ഗോൾഡൻ നിറവും ചുവപ്പും കലർന്ന ഷർട്ടും കസവ് മുണ്ടുമാണ് ജഗദിന്റെ വേഷം. മൂന്നുമാസം പ്രായമുള്ള കുഞ്ഞ് ഇതേ കളർ പാറ്റേണിലുള്ള കുഞ്ഞ് മുണ്ടാണ് ധരിച്ചിരിക്കുന്നത്.

ഇളൈയ് ഡയറീസ് എന്ന ഹാഷ് ടാഗോടുകൂടിയാണ് മൂവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.