
ഒരേസമയം ഇന്ത്യയുടെയും ഫ്രാൻസിന്റെയും ഒാസ്കാർ എൻട്രി ചുരുക്കപ്പട്ടികയിൽ ഇടംപിടിച്ച് പായൽ കപാഡിയ സംവിധാനം ചെയ്ത ഒാൾ വി ഇമാജിൽ ആസ് ലൈറ്ര്. ഫ്രാൻസിലെ ഒാസ്കാർ കമ്മിറ്റിയുടെ ചുരുക്കപ്പട്ടികയിലും ഇടം നേടിയതോടെ 2025 ലെ അന്താരാഷ്ട്ര ഫീച്ചർ വിഭാഗത്തിൽ ഫ്രാൻസ്, ഇന്ത്യ എന്നീ രണ്ട് രാജ്യങ്ങളിൽ നിന്നുള്ള ഒാസ്കാർ എൻട്രിയായി ചിത്രം മാറിയേക്കും. 2024 ലെ കാൻ ചലച്ചിത്ര മേളയിൽ ഗ്രാന്റ് പ്രീ പുരസ്കാരം നേടിയ ആദ്യ ഇന്ത്യൻ സിനിമ എന്ന നിലയിൽ ലോക ശ്രദ്ധ നേടിയ ചിത്രമാണ് ഒാൾ വി ഇമാജിൻ ആസ് ലൈറ്റ്.കനി കുസൃതി, ദിവ്യപ്രഭ എന്നീ മലയാളി താരങ്ങൾ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു.