
കൊച്ചി: ഭക്ഷ്യ വിപണിയിലെ അനിശ്ചിതത്വം കണക്കിലെടുത്ത് നടപ്പുവർഷം റിസർവ് ബാങ്ക് മുഖ്യ പലിശ നിരക്കുകൾ കുറയ്ക്കാൻ ഇടയില്ലെന്ന് എസ്.ബി.ഐ ചെയർമാൻ സി.എസ് സെട്ടി പറഞ്ഞു. നാല് വർഷത്തിനിടെ ഇതാദ്യമായി അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുകയാണ്. അടുത്ത ദിവസങ്ങളിൽ മറ്റ് കേന്ദ്ര ബാങ്കുകളും സമാനമായ നടപടികൾ സ്വീകരിക്കും. അതേസമയം ഭക്ഷ്യവിലക്കയറ്റം പൂർണമായും നിയന്ത്രണവിധേയമാകാതെ റിസർവ് ബാങ്ക് തീരുമാനമെടുക്കില്ലെന്ന് സി.എസ് സെട്ടി വ്യക്തമാക്കി.