
കൊച്ചി: സാമ്പത്തിക മേഖലയ്ക്ക് ഉണർവ് പകരാൻ അമേരിക്കയിലെ ഫെഡറൽ റിസർവ് മുഖ്യ പലിശ നിരക്കിൽ കുറവ് വരുത്തുന്നു. നാല് വർഷത്തിനിടെ ഇതാദ്യമായാണ് അമേരിക്കയിൽ പലിശ നിരക്ക് കുറയുന്നത്. തൊഴിൽ മേഖലയിലെ അനിശ്ചിതത്വങ്ങളും നാണയപ്പെരുപ്പം കുറയുന്നതും കണക്കിലെടുത്ത് ഫെഡറൽ റിസർവ് പലിശ നിരക്ക് അര ശതമാനം കുറയ്ക്കുമെന്നാണ് ആഗോള വിപണികൾ പ്രതീക്ഷിച്ചിരുന്നത്. ലോകമെമ്പാടുമുള്ള ഓഹരി, സ്വർണ, ഉത്പന്ന വിപണികളെ ഫെഡറൽ റിസർവ് തീരുമാനം സ്വാധീനിക്കും.