flight

തിരുവനന്തപുരം : വിമാനയാത്രക്കിടെ എയർഹോസ്റ്റസിനോട് അപമര്യാദയായി പെരുമാറിയ മലയാളി അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ലാജി ജിയോ എബ്രഹാമാണ് അറസ്റ്റിലായത്. ഫ്ലൈ ദുബായ് വിമാനത്തിലെ എയർ ഹോസ്റ്റസിനോടാണ് ഇയാൾ മോശമായി പെരുമാറിയത്. ദുബായിൽ നിന്നുള്ള യാത്രയിലായിരുന്നു ലാജി ജിയോ. എയർ ഹോസ്റ്റസിന്റെ പരാതിയിൽ ഇയാളെ വിമാനത്തിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.