
കൊച്ചി: സാമ്പത്തിക അനിശ്ചിതത്വങ്ങൾക്കിടയിലും കൊച്ചിക്കാർ കൂടുതൽ ശുഭപ്രതീക്ഷ പുലർത്തുന്നതായി ആദിത്യ ബിർള സൺ ലൈഫ് ഇൻഷ്വറൻസ് സർവേ. സാമ്പത്തിക അനിശ്ചിതത്വങ്ങൾ കൈകാര്യം ചെയ്യാൻ കൊച്ചിയിലുള്ളവർ കാട്ടുന്ന സവിശേഷതയും ഇതിൽ വ്യക്തമാകുന്നുണ്ട്.
സർവേയിൽ പ്രതികരിച്ച 72 ശതമാനം പേരും അടുത്ത അഞ്ച് വർഷങ്ങളിൽ സാമ്പത്തികരംഗത്ത് ചാഞ്ചാട്ടം പ്രതീക്ഷിക്കുന്നു. എന്നാൽ ഈ സ്ഥിതിഗതികൾ അതിജീവിക്കാമെന്ന പ്രതീക്ഷയാണ് മിക്കവരും പങ്കുവച്ചത്.
കൊച്ചിയിൽ 70 ശതമാനം പേർ സാമ്പത്തിക സുരക്ഷിതത്വത്തിനായി ഇൻഷ്വറൻസ് പോളിസികളിൽ നിക്ഷേപിക്കുന്നു. 22 ശതമാനം പേർ മാത്രമാണ് ബിസിനസ്, പെൻഷൻ സ്രോതസുകളെ ആശ്രയിക്കുന്നത്. ദേശീയ തലത്തിൽ 69 ശതമാനം പേർ അടിയന്തര സാഹചര്യങ്ങൾക്കായി സേവിംഗ്സ് അക്കൗണ്ടുകൾ ഉപയോഗിക്കുമ്പോൾ കൊച്ചിയിൽ ഇതു 41 ശതമാനം മാത്രമാണ്.