boy

ഒരു കായിക മത്സരത്തിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. എന്താണ് ഇതിന് ഇത്ര പ്രത്യേകത എന്നല്ലേ? പല തരത്തിലുള്ള കായിക ഇനങ്ങൾ വളരെ അനായാസമായി ചെയ്യുന്ന കുട്ടിയാണ് വീഡിയോയിലുള്ളത്. കാഴ്‌ചക്കാരെ അമ്പരപ്പിക്കുന്ന പ്രകടനങ്ങളാണ് കൊച്ചുമിടുക്കൻ കാഴ്ചവച്ചത്.

കുട്ടിയുടെ പിതാവാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. 252 മില്യൺ അതായത് ഇരുപത്തിയഞ്ച് കോടിയിലധികം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്. എൺപത്തിയെട്ട് ലക്ഷത്തിലധികം പേർ വീഡിയോ ലൈക്ക് ചെയ്തിട്ടുണ്ട്. നിരവധി പേർ ഷെയർ ചെയ്തു.


മത്സര സമയത്ത് ഒരു പേടിയും കുട്ടിയുടെ മുഖത്ത് പ്രകടമായിരുന്നില്ല.ആത്മവിശ്വാസത്തോടെയാണ് കുട്ടി മത്സരിക്കുന്നത്. ആദ്യം നിലത്ത് ഘടിപ്പിച്ചിരിക്കുന്ന ടയറുകളിലേക്ക് ചാടിക്കയറി, തുടർന്ന് കെട്ടിയിട്ടിരിക്കുന്ന കയറിൽ പിടിച്ച് ചാടുന്നതുമൊക്കെ വീഡിയോയിൽ കാണാം. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് കുട്ടി ഇതൊക്കെ ചെയ്യുന്നത്.

വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിന് പിന്നാലെ നിരവധി പേരാണ് കുട്ടിയെ അഭിനന്ദനം കൊണ്ട് മൂടുന്നത്. "അതിശയകരം", "കൂടുതൽ ഉയരങ്ങൾ കീഴടക്കാൻ കുട്ടിക്ക് സാധിക്കട്ടെ", "മിടുക്കനല്ല, മിടുമിടുക്കനാണ്‌", "സംഭവം കലക്കി", "ഞെട്ടിച്ചുകളഞ്ഞു", "കൂൾ ബോയ്", "സൂപ്പർമാൻ" എന്നൊക്കെയാണ് കമന്റുകൾ വരുന്നത്.

View this post on Instagram

A post shared by Chris L fletcher (@east_the_beast_fl)