fire

ബംഗളൂരു: സ്വകാര്യ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവ് മരിച്ചു. കൊല്ലം പുനലൂർ സ്വദേശി സുജയ് പണിക്കർ (34) ആണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് മത്തിക്കരെയിലെ എംഎസ് രാമയ്യ മെഡിക്കൽ കോളേജിലെ ഐസിയുവിൽ തീപിടിത്തമുണ്ടായത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം സുജയ് ഐസിയുവിലായിരുന്നു. സുജയിയെ രക്ഷപ്പെടുത്തുന്നതിൽ ആശുപത്രി അധികൃതർക്ക് വീഴ്‌ച ഉണ്ടായെന്നാണ് ബന്ധുക്കളുടെ ആരോപണം.