a

മുംബയ്: ഓഡിറ്റ് ബ്യൂറോ ഒഫ് സർക്കുലേഷന്റെ (എ.ബി.സി) ചെയർമാനായി മലയാള മനോരമ ഡയറക്ടറും ചീഫ് അസോസിയേറ്റ് എഡിറ്ററുമായ റിയാദ് മാത്യു ഐകകണ്ഠ്യേന തിരഞ്ഞെടുക്കപ്പെട്ടു. കരുണേഷ് ബജാജാണ് (ഐ.ടി.സി) ഡെപ്യൂട്ടി ചെയർമാൻ. മോഹിത് ജെയിൻ (ബെന്നറ്റ് കോൾമാൻ കമ്പനി) സെക്രട്ടറിയും വിക്രം സഖുജ(മാഡിസൺ കമ്യൂണിക്കേഷൻസ് ) ട്രഷററുമാണ്.

പ്രതാപ് ജി. പവാർ(സകാൽ), ശൈലേഷ് ഗുപ്ത(ദൈനിക് ജാഗരൺ), പ്രവീൺ സോമേശ്വർ(ഹിന്ദുസ്ഥാൻ ടൈംസ്), ധ്രുബ മുഖർജി(ടെലഗ്രാഫ്), കരൺ ദർഡ(ലോക്മത്), ഗിരീഷ് അഗർവാൾ(ദൈനിക് ഭാസ്കർ), ശ്രീനിവാസൻ കെ. സ്വാമി(ആർ.കെ. സ്വാമി), പ്രശാന്ത് കുമാർ(ഗ്രൂപ്പ് എം. മീഡിയ), വൈശാലി വെർമ(ഇനിഷ്യേറ്റീവ് മീഡിയ), സേജൽ ഷാ(പബ്ലിസൈസ് മീഡിയ), അനിരുദ്ധ ഹൽദാർ(ടി.വി.എസ്. മോട്ടോർ), പാർഥോ ബാനർജി(മാരുതി സുസുകി) എന്നിവരാണ് അംഗങ്ങൾ.