തിരുവനന്തപുരം : ഐക്യരാഷ്‌ട്ര സഭയുടെ ലോക സമാധാന ദിനാചരണത്തിന്റെ ഭാഗമായി ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട് സൗജന്യ ധ്യാന പരിശീലനം സംഘടിപ്പിക്കും.വെള്ളയമ്പലം ആൽത്തറ ജംഗ്ഷനിലുള്ള മെഡിറ്റേഷൻ സെന്ററിൽ 21, 22, 23 തീയതികളിൽ വൈകിട്ട് 5 മുതൽ 6.30 വരെയാണ് പരിശീലനം. പതിനഞ്ച് വയസിന് മുകളിലുള്ളവർക്ക് പങ്കെടുക്കാം.ഹൈദരാബാദിലെ ഹാർട്ട്ഫുൾനെസ് ഇൻസ്റ്റിറ്റ്യൂട്ട്, കേന്ദ്രസർക്കാരിന്റെ സാംസ്‌കാരിക, ആയുഷ് മന്ത്രാലയങ്ങളുടെയും 750ലേറെ സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെ രാജ്യമെമ്പാടും സൗജന്യമായി നടത്തുന്ന പരിശീലന പദ്ധതിയുടെ ഭാഗമാണിത്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9446304614, 9447038381.