e

ജയ്പൂർ:രാജസ്ഥാനിൽ ചികിത്സയിലിരിക്കെ അസിസ്റ്റന്റ് കളക്ടർ മരിച്ച സംഭവത്തിൽ ചികിത്സാ പിഴവ് ആരോപിച്ച് കുടുംബത്തിന്റെ പ്രതിഷേധം. അഹമ്മദാബാദിലാണ് സംഭവം. ബുധനാഴ്ച വൈകിട്ടാണ് രാജസ്ഥാൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (ആർ.എ.എസ്) ഓഫീസർ പ്രിയങ്ക ബിഷ്‌ണോയി (33)​ മരിച്ചത്. ജോധ്പൂരിലെ അസിസ്റ്റന്റ് കളക്ടറായിരുന്നു. രണ്ടാഴ്ച മുമ്പ് പ്രിയങ്ക ജോധ്പൂരിലെ ഒരു സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. തുടർന്ന് ആരോഗ്യ നില വഷളായി അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. 

ശസ്ത്രക്രിയയിൽ പിഴവുകൾ സംഭവിച്ചതായി ബന്ധുക്കൾ ആരോപിച്ചതോടെ സർക്കാർ

അന്വേഷണത്തിന് ഉത്തരവിട്ടു.

ജോധ്പൂർ നോർത്ത് മുനിസിപ്പൽ കോർപ്പറേഷനിൽ ഡെപ്യൂട്ടി കമ്മീഷണറായി ഈ മാസം ആദ്യം സ്ഥലം മാറ്റിയെങ്കിലും ഇതുവരെ ചുമതലയേറ്റിരുന്നില്ല. ബിഷ്‌ണോയിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ അനുശോചനം രേഖപ്പെടുത്തി.