tkaanikka

മുടപുരം: അഴൂർ ചേമ്പുംമൂല തെങ്കര മഹാഗണപതി ക്ഷേത്രത്തിന്റെ കാണിക്കവഞ്ചിയുടെ പൂട്ട് പൊളിച്ച് പണം കവർന്നു.ഇന്നലെ രാവിലെയാണ് പൂട്ട് പൊളിച്ച് പണം കവർന്നതായി നാട്ടുകാർ കണ്ടത്.കഴിഞ്ഞ ദിവസം രാത്രിയായിരിക്കാം മോഷണം നടന്നതെന്ന് നാട്ടുകാർ പറഞ്ഞു.ക്ഷേത്രത്തിനടുത്ത് റോഡരികിൽ സ്ഥാപിച്ചിട്ടുള്ള കാണിക്കവഞ്ചിയുടെ പൂട്ടാണ് പൊളിച്ചത്.പൊലീസിൽ പരാതി നൽകി.