jins

തിരുവനന്തപുരം : ഓസ്ട്രേലിയയിലെ പെർത്തിൽ നടക്കുന്ന ബാസ്‌ക്കറ്റ് ബാൾ വിത്തൗട്ട് ബോർഡേഴ്‌സ് പരിശീലനക്യാമ്പിലേക്ക് മലയാളിയായ ജിൻസ്.കെ.ജോബിയെ തിരഞ്ഞെടുത്തു. മാന്നാനം സെൻ്റ് എഫ്രേംസ് എച്ച്.എസ്.എസിലെ വിദ്യാർത്ഥിയാണ്.ഏഷ്യ-പസഫിക് മേഖലയിലെ 15 രാജ്യങ്ങളിൽ നിന്ന് 17 വയസിൽ താഴെയുള്ള ഓരോ ആൺകുട്ടിയേയും പെൺകുട്ടിയേയുമാണ് പെർത്തിൽ നടക്കുന്ന ക്യാമ്പിലേക്ക് തിരഞ്ഞെടുത്തത്. തമിഴ്നാട്ടിൽ നിന്നുള്ള രാജലക്ഷ്മിയാണ് ഇന്ത്യയിൽ നിന്ന് സെലക്ഷൻ ലഭിച്ച പെൺകുട്ടി.