sumit

ന്യൂഡൽഹി : രാജ്യത്തിന് വേണ്ടി ഡേവിസ് കപ്പിൽ കളിക്കാൻ പ്രതിവർഷം അരലക്ഷം ഡോളർ പ്രതിഫലം ചോദിച്ച് ഇന്ത്യൻ ടെന്നീസ് താരം സുമിത് നാഗൽ വിവാദത്തിലായി. പ്രൊഫഷണൽ സർക്യൂട്ടിൽ കളിക്കുന്ന സുമിത് സ്വീഡനുമായി അടുത്തിടെ നടന്ന ഡേവിസ് കപ്പ് മത്സരത്തിൽ കളിച്ചിരുന്നില്ല. പരിക്കാണ് കാരണമായി പറഞ്ഞത്. യു.എസ് ഓപ്പണിൽ നിന്നും താരം പിന്മാറിയിരുന്നു. ഇതിന് പിന്നാലെയാണ് സുമിത് പണം ചോദിച്ചതായി ആൾ ഇന്ത്യ ടെന്നിസ് അസോസിയേഷൻ വെളിപ്പെടുത്തിയത്. എന്നാൽ എല്ലാ പ്രൊഫഷണൽ താരങ്ങൾക്കും അതത് രാജ്യങ്ങൾ പ്രതിഫലം നൽകിയാണ് ഡേവിസ് കപ്പിൽ കളിപ്പിക്കുന്നതെന്നും താനും ആ കാര്യം മാത്രമേ ആവശ്യപ്പെട്ടുള്ളൂവെന്നും സുമിത് അറിയിച്ചു.