
യൂറോപ്യൻ രാജ്യമായ ഗ്രീസിൽ വീടുകൾ വാങ്ങാൻ തിരക്കുകൂട്ടുന്നതിൽ കൂടുതലും ഇന്ത്യക്കാർ. ജൂലായ് മുതൽ ആഗസ്റ്റ് വരെ ഒരു മാസത്തിനിടെ റിയൽ സ്റ്റേറ്റ് മേഖലയിൽ പണം മുടക്കിയ ഇന്ത്യക്കാരിൽ 37 ശതമാനം വർദ്ധനയാണ് രേഖപ്പെടുത്തിയത്. ഗോൾഡൻ വിസ നയത്തിൽ മാറ്റം വരുന്നതിന് മുമ്പ് സ്ഥിരതാമസം ഉറപ്പാക്കാനാണ് ഇന്ത്യക്കാർ വീടും സ്ഥലവും വാങ്ങുന്നതെന്നാണ് റിപ്പോർട്ട്. 2013ൽ ആരംഭിച്ച ഗ്രീസിന്റെ ഗോൾഡൻ വീസ നയപ്രകാരം ഗ്രീസിൽ വസ്തു വാങ്ങുന്ന ഇന്ത്യക്കാർക്ക് റസിഡൻസിപെർമിറ്റുകൾ അനുവദിക്കും.
യൂറോപ്യൻ യൂണിയൻ ഇതര പൗരൻമാർക്ക് ആകർഷകമായ നിലയിലായിരുന്നു ഗ്രീസിന്റെ നയം. 250,000 യൂറോ(2.2 കോടി) പരിധിിയിലായിരുന്നു വില്പന നടന്നിരുന്നത്. ഈ നയം ഗണ്യമായ നിക്ഷേപം കൊണ്ടുവന്നെങ്കിലും ആളുകൾ കൂട്ടത്തോടെ എത്തിയത് വില ഉയർത്തി. ഏതൻസ്, തെസ്നലോനിക്കി, മൈക്കോനോസ്, സാന്റോറിനി തുടങ്ങിയ വൻ ഡിമാൻഡുള്ള സ്ഥലങ്ങളിലാണ് വില കുത്തനെ ഉയർന്നത്. വില ഉയരുന്നത് നിയന്ത്രിക്കാൻ സർക്കാർ ഈ പ്രദേശങ്ങളിലെ നിക്ഷേപ പരിധി 800,00 യൂറോയായി( 7 കോടി) ഉയർത്തി. സെപ്തംബർ മുതൽ ഈ നിരക്ക് പ്രാബല്യത്തിൽ വരികയും ചെയ്തു.
നിക്ഷേപകർക്ക് ഉയർന്ന നിലവാരമുള്ള ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, യൂറോപ്യൻ യൂണിയനിൽ ബിസിനസ് സ്ഥാപിക്കാനുള്ള അവസരം എന്നിവയാണ് ആകർഷണം. പരോസ്, ക്രീറ്റ്, സാന്റോറിനി തുടങ്ങിയ ദ്വീപുകളിലും ഇന്ത്യക്കാർ വസ്തു വാങ്ങുന്നുണ്ട്.