
തിരുവല്ല: സെറാമ്പൂർ യൂണിവേഴ്സിറ്റിയിൽ നിന്ന് ഡി.ടി.എച്ച് നേടിയ ആദ്യവനിത ഡോ. ലീലാമ്മ അത്യാൽ (82) നിര്യാതയായി. സംസ്കാരം പിന്നീട്. കൽക്കട്ട ബിഷപ്‌സ് കോളേജ്, ചെന്നൈ ഗുരുകുൽ ലൂഥറൻ തിയോളോജിക്കൽ കോളേജ് ആൻഡ് റീസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ ക്രിസ്ത്യൻ തിയോളജിയിൽ പ്രൊഫസറായിരുന്നു.
ലോക ക്രിസ്ത്യൻ കൗൺസിലിന്റെ ഫെയിത്ത് ആൻഡ് ഓർഡർ കമ്മിറ്റിയംഗം, മാർത്തോമ്മാ സഭാ കൗൺസിൽ അംഗം, തിരുവല്ല ടൈറ്റസ് സെക്കൻഡ് ടീച്ചേഴ്‌സ് ട്രെയിനിംഗ് കോളേജ് ഗവേണിംഗ് കൗൺസിൽ അംഗം, കാണ്ടമ്മ മെമ്മോറിയൽ സ്റ്റഡി ആൻഡ് റീസേർച്ച് സെന്റർ ഡയറക്ടർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭർത്താവ്: മാർത്തോമ്മാ സഭാ വൈദികൻ ഡോ. എബ്രഹാം. പി. അത്യാൽ. മക്കൾ: റീത്താ (യു.എസ്.എ), ഡോ. റെജി ഫിലിപ്പ് അത്യാൽ (കുവൈറ്റ്) മരുമക്കൾ: പ്രിൻസ് ജോർജ് ഐപ്പ് (യു.എസ്.എ), ഡോ. പ്രീതി സൈമൺ (കുവൈറ്റ്).