pic

ഒട്ടാവ : കുടിയേറ്റം കുത്തനേ ഉയർന്നതിനാൽ വിദേശ വിദ്യാർത്ഥികളുടെ എണ്ണം വീണ്ടും വെട്ടിച്ചുരുക്കാൻ കാനഡ. ഈ വർഷം വിദേശ വിദ്യാർത്ഥികൾക്ക് നൽകുന്ന സ്റ്റഡി പെർമി​റ്റിൽ 35 ശതമാനം കുറവുവരുത്തുമെന്ന് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ പറഞ്ഞു. അടുത്ത വർഷം ഇതിൽ നിന്ന് 10 ശതമാനം കൂടി കുറക്കുമെന്നും ട്രൂഡോ വ്യക്തമാക്കി. കാനഡയിൽ വിദേശികൾക്കുള്ള വർക്ക് പെർമിറ്റ് മാനദണ്ഡങ്ങളും കടുപ്പിക്കും.

'കുടിയേ​റ്റം നമ്മുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് നേട്ടമാണ്. എന്നാൽ മോശം ആളുകൾ ഈ സംവിധാനത്തെ ദുരുപയോഗം ചെയ്യുകയും വിദ്യാർത്ഥികളെ മുതലെടുക്കുകയും ചെയ്യുമ്പോൾ, നാം കടുത്ത നടപടികൾ സ്വീകരിക്കും." ട്രൂഡോ എക്സിൽ കുറിച്ചു.