
ചന്ദ്രയാൻ നാലിനും ശുക്രനിലേക്കുള്ള ദൗത്യത്തിനും അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭ. ചന്ദ്രനിൽ നിന്ന് കല്ലും മണ്ണും ഭൂമിയിലെത്തിക്കുകയാണ് ദൗത്യത്തിന്റെ ലക്ഷ്യം. ഗഗൻയാൻ പദ്ധതിയുടെ വ്യാപനം, ഇന്ത്യൻ ബഹിരാകാശ നിലയത്തിന്റെ വികസനം, വിക്ഷേപണ വാഹന വികസനം തുടങ്ങിയവയ്ക്കും കേന്ദ്രം അനുമതി നൽകി.