
ദൃശ്യമാധ്യമ രംഗത്ത് നിന്ന് സൗത്ത് ഇന്ത്യൻ സിനിമാ മേഖലയിലെ പി .ആർ . ഒ മേഖലയിൽ തിളങ്ങുന്ന പ്രതീഷ് ശേഖർ ആദ്യമായി അഭിനയ രംഗത്തേക്ക് . പ്രേക്ഷക പ്രശംസയും നിരവധി രാജ്യാന്തര അംഗീകാരങ്ങളും നേടിയ ജനനം 1947 പ്രണയം തുടരുന്നു എന്ന ചിത്രത്തിന് ശേഷം അഭിജിത് അശോകൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ലിജോ മോൾ ജോസ്, രഞ്ജിത മേനോൻ, നോബി മാർക്കോസ്, ബാബു നമ്പൂതിരി, കോഴിക്കോട് ജയരാജ്, ഹരി, നാദിറ മെഹ്‌റിൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.വൈശാഖ് ഗിരി റാം ആണ് നിർമ്മാണം.
മമ്മൂട്ടി ചിത്രങ്ങളായ റോഷാക്ക്, കണ്ണൂർ സ്‌ക്വാഡ്, നൻപകൽ നേരത്തു മയക്കം തുടങ്ങി തെന്നിന്ത്യൻ ബ്ലോക്ക് ബസ്റ്റർ ചിത്രങ്ങളായ ലിയോ, മഹാരാജ, ആർ ആർ ആർ, വിക്രം, ക്യാപ്റ്റൻ മില്ലർ, വിടുതലൈ തുടങ്ങിയ അൻപത്തി അഞ്ചിൽപരം ചിത്രങ്ങളുടെ പി .ആർ .ഒ ആയി പ്രവർത്തിച്ചിട്ടുണ്ട്.