minister

തിരുവനന്തപുരം: ഡിജിറ്റൽ മാർക്കറ്റിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ആയ ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഔദ്യോഗിക വെബ്സൈറ്റ് (www.atmasutrainstitute.com) ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു.

'പരമാവധി വിജ്ഞാന അധിഷ്ഠിത കോഴ്സുകൾ നമ്മുടെ വിദ്യാർഥികൾക്ക് നൽകുവാനുള്ള പരിശ്രമമാണ് ഇപ്പോൾ ഉന്നത വിദ്യാഭ്യാസമേഖലയിൽ നടന്നുവരുന്നത്. കാലാനുസൃതമായ കോഴ്സുകൾ, പ്രത്യേകിച്ച് ഡിജിറ്റൽ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കോഴ്സുകൾ വിദ്യാർത്ഥികൾക്ക് ലഭ്യമാക്കുക എന്നുള്ളത് ഇന്നത്തെ കാലത്ത് സാമൂഹിക പുരോഗതിക്കനിവാര്യമാണ്. ആ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആത്മസൂത്ര ഇൻസ്റ്റിറ്റ്യൂട്ടിന് നിറഞ്ഞ ഹൃദയത്തോടെ ആശംസകൾ നേരുന്നു' വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് മന്ത്രി പറഞ്ഞു.


ആത്മസൂത്ര ഡയറക്ടർമാരായ രാജീവ് ശങ്കർ, സിന്ധു നന്ദകുമാർ, വെബ്സൈറ്റ് ഡവലപ്പ് ചെയ്ത ഐവാൻ ജോസഫ്, ഗ്രാഫിക് ഡിസൈനിംഗ് ഹെഡ് സ്വാതി കൃഷ്ണൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.