d

ചെന്നൈ: നടൻ വിജയ്‌യുടെ തമിഴക വെട്രി കഴകത്തിന്റെ (ടി.വി.കെ )​

ആദ്യ പൊതുസമ്മേളനം ഒക്ടോബർ 27ന് വില്ലുപുരം ജില്ലയിൽ നടക്കും. വിക്രവണ്ടിയിൽ വൈകിട്ട് നാലിനാണ് സമ്മേളനമെന്നും അന്ന്

പാർട്ടിയെ സംബന്ധിച്ച വിശദ വിവരങ്ങൾ അറിയിക്കുമെന്നും വിജയ് വ്യക്തമാക്കി. പാർട്ടിയുടെ പ്രത്യയശാസ്ത്രം,

നേതാക്കൾ ആരൊക്കെ എന്നിവയും പ്രഖ്യാപിക്കും. വിജയത്തിന് എല്ലാവരുടെയും പിന്തുണയും അനുഗ്രഹവും വേണമെന്നും വിജയ് സമൂഹ മാദ്ധ്യമത്തിൽ കുറിച്ചു. സമ്മേളനം ഈ മാസം നടത്താനാണ് തീരുമാനിച്ചതെങ്കിലും പൊലീസ് അനുമതി വൈകിയതോടെ മാറ്റുകയായിരുന്നു.

സമ്മേളനത്തിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെയും കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഉൾപ്പെടെ ക്ഷണിച്ചേക്കുമെന്ന് നേരത്തേ റിപ്പോർട്ട് വന്നിരുന്നു.