തിരുവനന്തപുരം : ഗാന്ധി ദർശൻ സമിതി സംസ്ഥാന തല മെമ്പർഷിപ്പ് വിതരണ ഉദ്ഘാടനം കെ.പി.സി സി ജനറൽ സെക്രട്ടറി ടി.യു.രാധാകൃഷ്ണൻ ഇന്ദിരാ ഭവനിൽ നിർവഹിച്ചു.ഗാന്ധി ദർശൻ സമിതി പ്രസിഡന്റ് മുൻ മന്ത്രി വി.സി കബീർ മാസ്റ്റർ അധ്യക്ഷതവഹിച്ചു.കെ.പി.സി.സി വൈസ് പ്രസിഡന്റ് വി.പി.സജീന്ദ്രൻ, കമ്പറ നാരായണൻ, കെ.പി.സി.സി സെക്രട്ടറി പി.ഹരഗോവിന്ദൻ,പരശുവയ്ക്കൽ രാധാകൃഷ്ണൻ,വഞ്ചിയൂർ രാധാകൃഷ്ണൻ,പി.സലാഹുദ്ദീൻ,നദീറ സുരേഷ് എന്നിവർ പ്രസംഗിച്ചു