food

ഇന്ത്യൻ ഭക്ഷണങ്ങളെക്കുറിച്ചുള്ള പോസ്റ്റിൽ അഭിപ്രായം പറഞ്ഞ് വിമർശനം ഏറ്റുവാങ്ങി ഓസ്‌ട്രേലിയൻ വനിത. ഭൂമിയിലെ ഏറ്റവും മികച്ച ഭക്ഷണം ഇന്ത്യയിലേതാണ്. എന്ന് ജെഫ് എന്നയാൾ എക്‌സിൽ കുറിച്ചിരുന്നു. ഇതിനെതിരെയാണ് ഓസ്‌ട്രേലിയക്കാരിയായ ഡോ.സിഡ്‌നി വാട്‌സൺ തന്റെ അഭിപ്രായം പറഞ്ഞത്. 'ശരിക്കും അതല്ല' എന്നാണ് സിഡ്‌നി ആദ്യം കുറിച്ചത്. ശേഷം അതുകൊണ്ടും തൃപ്‌തിയാകാതെ 'ഭക്ഷണം രുചികരമാക്കാൻ അഴുക്കേറിയ മസാലകൾ നിറയ്‌ക്കാൻ പറയുകയാണെങ്കിൽ നിങ്ങളുടെ ഭക്ഷണം നന്നല്ല.' എന്നും സിഡ്‌നി കുറിച്ചു. ഇന്ത്യയുടെ മസാലകൾ നിറഞ്ഞ ചിത്രമാണ് ജെഫ് പങ്കുവച്ചിരുന്നത്. ഇതിനോടുള്ളതായിരുന്നു ഡോ.സിഡ്നി വാട്‌സണിന്റെ ഇത്ര രൂക്ഷമായ പ്രതികരണം.

tweet

എന്തായാലും സിഡ്‌നി വാട്‌സണിന്റെ കമന്റ് വൈറലായി എട്ട് മില്യൺ പേരാണ് അത് കണ്ടതും പ്രതികരിച്ചതും. വിദേശികളടക്കം നിരവധി പേർ ഇന്ത്യൻ ഭക്ഷണത്തെ പിൻതാങ്ങി ഉടൻ രംഗത്തെത്തിയിരുന്നു. ചിലർ ഇന്ത്യൻ റെസ്‌റ്റോറന്റിലാണ് താൻ ഇപ്പോൾ ഉള്ളതെന്ന് പ്രതികരിച്ചപ്പോൾ ഇന്ത്യയിലെ സുഗന്ധവ്യഞ്ജനങ്ങൾക്ക് വേണ്ടി പണ്ട് യൂറോപ്യൻ രാജ്യങ്ങളിൽ യുദ്ധം നടന്നതാണ് ചിലർ ഓർമ്മിപ്പിച്ചത്.

മൂന്ന് ദിവസം കൊണ്ട് ജെഫിന്റെ പോസ്റ്റ് 24.7 മില്യൺ ആളുകളിലേക്കാണ് എത്തിയത്. 58,000 കമന്റും ആറായിരത്തിനടുത്ത് ഷെയറും പോസ്റ്റും അതിന്റെ പ്രതികരണവും നേടി.