
തെക്കുംഭാഗം: ഭാര്യയുടെയും ബന്ധുക്കളുടെയും വീടുകൾ ആക്രമിച്ച് വാഹനങ്ങൾ തകർത്ത സംഭവത്തിൽ യുവാവ് പിടിയിൽ. ശൂരനാട് സ്വദേശി അനൂപാണ് (43) ചവറ തെക്കുംഭാഗം പൊലീസിന്റെ പിടിയിലായത്.
ഇന്നലെ പകൽ പുത്തൻസങ്കേതം, വടക്കുംഭാഗം പ്രദേശങ്ങളിലായി മൂന്ന് വീടുകളാണ് ആക്രമിക്കപ്പെട്ടത്.ഭാര്യാഗൃഹത്തിന് പുറമേ അവരുടെ മുത്തശ്ശിയുടെയും അടുത്ത ബന്ധുവിന്റേതുമുൾപ്പടെ മൂന്ന് വീടുകളാണ് ആക്രമിക്കപ്പെട്ടത്. വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരുന്ന വാഹനങ്ങൾ നശിപ്പിച്ച ശേഷം വീട്ടിനുള്ളിൽ കയറി ഗൃഹോപകരണങ്ങൾ അടിച്ചുതകർക്കുകയായിരുന്നു. ആക്രമണത്തിൽ ഒരാൾ കൂടി ഉൾപ്പെട്ടിരുന്നെങ്കിലും പൊലീസ് എത്തിയപ്പോഴേക്കും രക്ഷപ്പെട്ടു.