za

ആലുവ: കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ ഉടമസ്ഥതയിലുള്ള എടയപ്പുറം തച്ചനാംപ്പാറ ശ്രീഗൗരി ശങ്കര ക്ഷേത്രത്തിൽ മോഷണം. ക്ഷേത്രത്തിലെ നാല് വലിയ തൂക്കുവിളക്കുകളാണ് കഴിഞ്ഞ ദിവസം രാത്രി മോഷണം പോയത്. ക്ഷേത്രം കമ്മിറ്റിയുടെ പരാതിയെ തുടർന്ന് ആലുവ പൊലീസ് കേസെടുത്തു.

ഒരു മാസത്തിനിടെ ആലുവയിൽ മൂന്നാമത്തെ ക്ഷേത്രത്തിലാണ് കവർച്ച നടക്കുന്നത്. മറ്റ് രണ്ട് ക്ഷേത്രങ്ങളിലും മോഷണം നടത്തിയ അന്യ സംസ്ഥാനക്കാരായ പ്രതികളെ പിടികൂടിയിരുന്നു.