
റാം സാഗർ തമ്പുരാൻ, ഫോൺ: 8301036352, വാട്സാപ്പ് : 9633721128, ഇ-മെയിൽ: samkhiyarathnam@gmail.com
2024 സെപ്‌തംബർ 21 1200 കന്നി 5 ശനിയാഴ്ച
(മദ്ധ്യാഹന ശേഷം 2 മണി 42 മിനിറ്റ് 20 സെക്കന്റ് വരെ അശ്വതി ശേഷം ഭരണി നക്ഷത്രം)
അശ്വതി: ബുദ്ധിപരമായി കാര്യങ്ങൾ കൈകാര്യം ചെയ്യും, ധനനേട്ടം, കുടുബ സമാധാനം, മറ്റുള്ളവരെ സഹായിക്കും, സ്വന്തം കുടുബത്തോട് മാത്രമെ കൂറും സ്‌നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളിൽ താൽപ്പര്യം കാണിക്കും.
ഭരണി: അവിചാരിത ധന നേട്ടം, ഭൂമി സംബന്ധമായ തർക്കങ്ങൾക്കും കലഹങ്ങൾക്കും ശമനം ഉണ്ടാകും, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി.
കാർത്തിക: വിദേശ യാത്രക്കും മറ്റും തീരുമാനമാകും, കർഷകർക്ക് ലാഭം, സർക്കാർ ആനുകൂല്ല്യം, രാഷ്ട്രീയ വിജയം, വീടിനോട് പ്രത്യേക താല്പര്യം, സഹോദരഗുണം, പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങൾക്ക് ശമനം.
രോഹിണി: സഹോദര ഗുണം, പണമിടപാട് രംഗത്ത് മേന്മ, അനുകൂലമായ സ്ഥലമാറ്റം, ഗൃഹം മോടി പിടിപ്പിക്കുന്നതിന് അനുകൂലമായ സമയം, ശാരീരികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകൾ കുറയും.
മകയിരം: ചെലവിനോടൊപ്പം വരവും വർദ്ധിക്കും, അന്യർക്ക് വേണ്ടി നഷ്ടം സഹിക്കേണ്ടി വരും, വിദ്യാർത്ഥികൾക്ക് അനുകൂലമായ സമയം, ആരോഗ്യസ്ഥിതി മെച്ചപ്പെടും, കുടുംബസുഖം.
തിരുവാതിര: പൊതുജന പിന്തുണ കുറയും, കള്ളൻമാരെ കൊണ്ടുള്ള ഉപദ്രവം, പ്രവർത്തികൾക്ക് അംഗീകാരം കിട്ടില്ല, അശുഭ വാർത്തകൾ ശ്രവിക്കും, പരാജയ ഭീതി, അമിതമായ ആത്മവിശ്വാസം കുഴപ്പങ്ങൾ ഉണ്ടാക്കും, കോപം നിയന്ത്രിക്കണം, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.
പുണർതം: ബന്ധുക്കളുടെ എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും, ഉല്ലാസകരമായ അനുഭവങ്ങൾ, തസ്‌കര ഭയം ഉണ്ടാകും, അപവാദങ്ങളിൽ പെടാതെ നോക്കണം, എതിർപ്പുകൾ ഉണ്ടാകും.
പൂയം: ധനനേട്ടത്തിന് വേണ്ടി ചെയ്യുന്ന സംഗതികൾ പിന്നീട് പ്രയാസങ്ങൾക്ക് കാരണമാകും, തൊഴിൽ രംഗത്ത് പ്രയാസങ്ങൾ കൂടും, സൽകീർത്തിക്ക് കോട്ടം തട്ടും.
ആയില്യം: വിവാഹ ജീവിതത്തിൽ ചില വിഷമതകൾ വന്നു ഭവിക്കും, കരുതലോടെയിരിക്കുക, സ്ത്രീകൾ മുഖേനെ കലഹം, രഹസ്യ ജീവിതം, ബന്ധുക്കളുമായി കലഹം, ഏല്ലാരംഗത്തും പരാജയം, അപായഭീതി. ധനനഷ്ടം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
മകം: വരവിനേക്കാൾ ചെലവ് അധികരിച്ച് നിൽക്കും, പരിശ്രമ ശീലം കൂടുതൽ ആയിരിക്കും, ഒരുകാര്യത്തിനും മടി വിചാരിക്കരുത്. എല്ലാ കാര്യങ്ങളും ബുദ്ധിപരമായി ചിന്തിച്ചു ചെയ്യുക എന്നാൽ ഗുണം കിട്ടും.
പൂരം:പുതിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കും, യാത്രയിൽ ഗുണാനുഭവങ്ങൾ, മുതിർന്നവരെ കൊണ്ട് സഹായവും ധനപ്രാപ്തിയും, മറ്റുള്ളവരെ വശ്യമായി സംസാരിച്ചു കീഴ്‌പ്പെടുത്താൻ സാധിക്കും.
ഉത്രം: ഉപരിപഠനത്തിന് അനുകൂലമായ സമയം, കുടുംബത്തിൽ മാന്യത ലഭിക്കും, ആരോഗ്യം സംരക്ഷിക്കും, കുടുംബത്തിൽ ഓഹരി വയ്ക്കും, ആവേശപൂർവ്വം ജോലികൾ ചെയ്തു തീർക്കും, ജീവിതം സുഖകരം ആയിരിക്കും, എതിർപ്പുകളെ അതിജീവിക്കും.
അത്തം: അന്യദേശവാസം ഗുണം ചെയ്യും, ഭർതൃസ്‌നേഹം വർദ്ധിക്കും, പരസഹായത്താൽ സുഖാനുഭങ്ങൾ, ഗുരുഭക്തി, വിവാഹം മൂലം ഉയർച്ചയുണ്ടാകും, നയപരമായ പെരുമാറ്റം, സാമൂഹ്യ സേവനം,മത്സര വിജയം, അധികാര പ്രയോഗം.
ചിത്തിര: മോശം കൂട്ടുകെട്ടുകളിൽ നിന്നും കഴിയുന്നതും അകന്നു നിൽക്കുക, വീടുവിട്ട് നിൽക്കേണ്ടി വരും, കർമ്മ മേഖലയിൽ അനിശ്ചിതത്വം, യാത്രാക്ലേശം, രഹസ്യങ്ങൾ മറ്റുള്ളവരും ആയി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക.
ചോതി: ദാമ്പത്യസുഖക്കുറവ്, സഹോദരരുമായി കലഹം, തൊഴിൽ രംഗത്ത് അപവാദം, യാത്രകളിൽ അപകട സാദ്ധ്യത, ശിക്ഷണനടപടികൾക്ക് വിധേയനാകും, അശുഭകർമ്മങ്ങളിൽ പങ്കെടുക്കേണ്ടി വരും.
വിശാഖം: അധിക ചെലവും ബുദ്ധിമുട്ടും അനുഭവപ്പെടും, വൃഥാപവാദങ്ങൾ, നിർണ്ണായക നിമിഷങ്ങളിലും ആത്മനിയന്ത്രണം പാലിക്കണം, ബന്ധുക്കളിൽ നിന്നുമുള്ള എതിർപ്പുകൾ, ആരോഗ്യപരമായി കരുതൽ വേണം.
അനിഴം: മറ്റുള്ളവരുടെ വാഗ്ദാനങ്ങൾ വിശ്വസിക്കരുത്, സഹോദര സ്ഥാനീയരുമായി കലഹം ഉണ്ടാകാൻ ഉള്ള സാധ്യത, സ്ത്രീ വിഷയങ്ങളിൽ പെട്ട് കലഹം, പലവിധകുഴപ്പങ്ങളിൽപ്പെടും.
കേട്ട: സുഖത്തിനു വേണ്ടി ധനവും സമയവും ചെലവഴിക്കും, എല്ലാവരാലും ആകർഷിക്കപ്പെടും, ശത്രുക്കളുടെ ഉപദ്രവം കുറയും, കോപം ഒഴിവാക്കുക, തൊഴിൽ നഷ്ടം, സുഹൃത്തുക്കൾ സഹായിക്കും.
മൂലം: ശത്രുനാശം, ചെലവിനോടൊപ്പം വരവും വർദ്ധിക്കും, കടബാദ്ധ്യതകൾ കുറയും, ആരോഗ്യപരമായ പ്രയാസങ്ങൾ നേരിടേണ്ടി വരും, ഈശ്വരാധീനം കുറയും, ശത്രുവർദ്ധന, അനിയന്ത്രിതമായ ചെലവുകൾ, പരാശ്രയശീലം, വിഷയാസക്തി.
പൂരാടം: ഏറ്റെടുത്തു കഴിഞ്ഞ ജോലികൾ പൂർത്തിയാക്കും, പുതിയ ബന്ധങ്ങൾ ഉണ്ടാകും, ആദ്ധ്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകർഷകത്വം എല്ലായിടത്തും നിഴലിച്ചു നിൽക്കും, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത്ത്സമാഗമം,അപ്രതീക്ഷിതമായി ധനനേട്ടം.
ഉത്രാടം:സമാധാനവും സന്തോഷവും, ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, സ്ത്രീകൾ മുഖേനെ സന്തോഷം കിട്ടും, തൊഴിൽപരമായി ഉയർച്ച, അനുകൂലമായ വിവാഹ ബന്ധം, എല്ലാവരും പ്രീതികരമായ രീതിയിൽ പെരുമാറും.
തിരുവോണം: രോഗങ്ങൾ കൊണ്ടുള്ള ധനചിലവ്, സമയത്ത് ആഹാരം കഴിക്കാൻ സാധിക്കാത്ത രീതിയിൽ പ്രശ്നങ്ങളും പ്രയാസങ്ങളും, കുടുംബകലഹം, തൊഴിൽ മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.
അവിട്ടം:ബന്ധുക്കളുമായിട്ട് കലഹം ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങൾ നോക്കിക്കാണണം, മണ്ടത്തരങ്ങൾ കാണിക്കുക അബദ്ധങ്ങളിൽ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂർവ്വം ജോലി നിർവ്വഹിച്ചില്ലെങ്കിൽ തൊഴിൽ നഷ്ടം സംഭവിക്കും.
ചതയം: കമിതാക്കൾക്ക് പ്രണയ കാര്യങ്ങളിൽ ദുഃഖം, കാര്യങ്ങൾ അനുകൂലമായി നടക്കാത്തതിനാൽ നിരാശാബോധം, എതിർപ്പുകളെ അതിജീവിക്കാൻ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം, കുടുംബത്തിൽ സമാധാനം.
പൂരുരുട്ടാതി: വിദ്യാഗുണം, പുതിയ അറിവുകൾ സമ്പാദിക്കും, ബിസിനസ്സിൽ നേട്ടം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം, കുടുംബസുഖം. പുതിയ അവസരങ്ങൾ തൊഴിലിലും കലാരംഗത്തും, വിജയവും അംഗീകാരവും, യാത്രാഗുണം.
ഉത്രട്ടാതി: ജീവിതത്തിൽ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി ഉണ്ടാകും, ബാദ്ധ്യതകൾ തീർക്കും, കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും, ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരിൽ നിന്നും സഹായങ്ങൾ, ഉദേശസാഫല്ല്യം കിട്ടും.
രേവതി: കുടുംബത്തിൽ സമാധാനം. ഉന്നതരിൽ നിന്നും വിഷമകരമായ സംസാരവും പ്രവർത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം. വ്യക്തി ജീവിതത്തിൽ സ്ത്രീകൾ മൂലം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.