s

അനന്തപൂർ: ദുലീപ് ട്രോഫിയിൽ മലയാളിതാരം സഞ്ജു സാംസണിന്റെ (106) സെഞ്ച്വറിയുടെ മികവിൽ 349 റൺസ് നേടിയ ഇന്ത്യ ഡിക്കെതിരെ ഇന്ത്യ ബി പൊരുതുന്നു. രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോൾ അവർ 210/6 എന്ന നിലയിലാണ്. തുടർച്ചയായ രണ്ടാം മത്സരത്തിലും സെഞ്ച്വറി നേടിയ ക്യാപ്ടൻ അഭിമന്യൂ ഈ്വരന്റ (116) ബാറ്റിംഗ് മികവാണ് ബിയെ 200 കടത്തിയത്. ഇന്ത്യ ഡിയെക്കാൾ 139 റൺസ് പിന്നിലാണ് ബി. സൂര്യകുമാർ യാദവ് (5) നിരാശപ്പെടുത്തി.

101 പന്ത് നേരിട്ട് 12 ഫോറും 3 സിക്സും ഉൾപ്പെട്ടതാണ് സഞ്ജുവിന്റെ ഇന്നിംഗ്‌സ്.