
ന്യൂഡൽഹി: ഐ.എസ്.എല്ലിൽ ഇന്നലെ നടന്ന മത്സരത്തിൽ മലയാളിത്താരങ്ങളായ നിഹാൽ സുധീഷും ലിയോൺ അഗസ്‌റ്റിനും നേടിയ ഗോളുകളുടെ മികവിൽ പഞ്ചാബി എഫ്.സി 2-1ന് ഒഡിഷ എഫ്.സിയെ കീഴടക്കി. രണ്ടാം പകുതിയുടെ അധിക സമയത്ത് പഞ്ചാബ് താരം രവി കുമാറിന്റെ പിഴവിൽ പിറന്ന സെൽഫ് ഗോളാണ് ഒഡിഷയുടെ അക്കൗണ്ടിൽ എത്തിയത്. ആദ്യ മത്സരത്തിൽ കേരളാ ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ച പഞ്ചാബിന്റെ തുടർച്ചയായ രണ്ടാം ജയമാണിത്. ഒഡിഷ കളച്ച രണ്ട് കളിയിലും തോറ്റു.
ഇന്ന് രണ്ട് മത്സരങ്ങൾ
ന്ന് വൈകിട്ട് 5ന് തുടങ്ങുന്ന മത്സരത്തിൽ ജംഷഡ്‌പൂർ എഫ്.സി മുംബയ് സിറ്റി എഫ്.സിയേയും രാത്രി 7.30ന് തുടങ്ങുന്ന മത്സരത്തിൽ മുഹമ്മദൻസ് ഗോവയേയും നേരിടും. സ്പോർട്‌സ് 18യിലും ജിയോ സിനിമയിലും തത്സമയ സംപ്രേഷണം ഉണ്ട്.
ഇന്ത്യൻ ടീമുകൾക്ക് സമനില
ബുഡാപെസ്റ്റ്: ചെസ് ഒളിമ്പ്യാഡ് ഒമ്പതാം റൗണ്ടിൽ ഓപ്പൺ വിഭാഗത്തിൽ (പുരുഷന്മാർ) ഇന്ത്യയും നിലവിലെ ചാമ്പ്യന്മാരായ ഉസ്‌ബക്കിസ്ഥാനും 2-2ന് സമനിലയിൽ പിരിഞ്ഞു. ഇന്ത്യ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒന്നാമതായിരുന്ന വനിതാ ടീം യു.എസ്.എയോടും 2-2ന് സമനിലയിൽ പിരിഞ്ഞു.