accident

കൊച്ചി: കാലടിയിൽ തടിയുമായി വന്ന ലോറി അപകടത്തിൽപ്പെട്ട് ഒരു വശത്തേക്ക് ചരിഞ്ഞു. അപകടത്തിൽ ലോറിയുടെ ടയർ ഊരിത്തെറിച്ച് സമീപത്തുണ്ടായിരുന്ന എടിഎം സെന്ററിന്റെ വാതിൽ തക‌ർത്തു. ഇന്ന് പുലർച്ചെ അഞ്ച് മണിയോടുകൂടിയായിരുന്നു അപകടം. പെരുമ്പാവൂരിലേക്ക് പോവുകയായിരുന്ന ലോറിയാണ് അങ്കമാലിയിൽ അപകടത്തിൽപ്പെട്ടത്. ഇതോടെ റോഡിൽ ഗതാഗതകുരുക്ക് ഉണ്ടായി.

കഴിഞ്ഞ ദിവസം പൂനെയിലും വെളളം നിറച്ചെത്തിയ ടാങ്കർ ലോറി നടുറോഡിൽ രൂപപ്പെട്ട ഗർത്തത്തിൽ വീണ് അപകടം ഉണ്ടായി. ആർക്കും പരിക്കില്ല. പൂനെയിലെ വാർപേട്ട് റോഡിൽ നാലുമണിയോടുകൂടിയായിരുന്നു അപകടം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടം നടന്നയുടൻ ഡ്രൈവർ പുറത്തിറങ്ങി. മുൻസിപ്പൽ കോർപറേഷന്റെ ട്രക്കാണ് അപകടത്തിൽപ്പെട്ടത്.

വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ക്രെയിൻ എത്തിച്ച് ട്രക്ക് കുഴിയിൽ നിന്നും പുറത്തെടുക്കുകയായിരുന്നു. ഇന്റർലോക്ക് പാകിയിരുന്ന റോഡിലാണ് കുഴി രൂപപ്പെട്ടത്. കുഴി രൂപപ്പെടാനുളള സാഹചര്യം അറിയുന്നതിനായി അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഈ റോഡിലൂടെ ചെറിയ വാഹനങ്ങളിൽ യാത്ര ചെയ്യുന്നവരും കാൽനടയാത്രക്കാരും പേടിയിലാണ്.