തിരുവനന്തപുരം ജില്ലയിലെ വട്ടപ്പാറ നിന്നാണ് വാവാ സുരേഷിനെ തേടി ഇന്നത്തെ കാൾ എത്തിയത്. കാർ ഷെഡിൽ കറുപ്പ് നിറമുള്ള വലിയ പാമ്പ് കയറിപ്പോകുന്നത് കണ്ടു എന്നാണ് വീട്ടുടമ പറഞ്ഞത്. ഉടൻ തന്നെ യാത്ര തിരിച്ച വാവാ സ്ഥലത്ത് എത്തി. നോക്കിയപ്പോൾ കാർ ഷെഡിനുള്ളിൽ നിറയെ സാധങ്ങൾ അടുക്കി വച്ചിരിക്കുന്നു. ചുറ്റും മരങ്ങൾ നിറഞ്ഞ സ്ഥലമാണ്. കാടുപിടിച്ച് കിടക്കുന്നതിനാൽ ഇഴജന്തുക്കൾ നിറയെ ഉണ്ടാവാൻ സാദ്ധ്യതയുണ്ടെന്ന് വാവ പറ‌ഞ്ഞു.

ഷെഡിനുള്ളിലെ സാധങ്ങൾ മാറ്റി പാമ്പിന് വേണ്ടിയുള്ള തെരച്ചിൽ തുടങ്ങി. ചാക്ക്, പ്ലാസ്റ്റിക് പൈപ്പ്, പഴയ ബുക്കുകൾ തുടങ്ങി നിരവധി സാധനങ്ങൾ ഉണ്ടായിരുന്നു. ഓരോന്നായി മാറ്റിയപ്പോൾ പാമ്പ് ചീറ്റുന്ന ശബ്‌ദം കേൾക്കാമായിരുന്നു. ഒടുവിൽ ഒരു ചാക്ക് മാറ്റിയപ്പോൾ മൂർഖൻ പാമ്പിനെ ലഭിച്ചു. നല്ല ആരോഗ്യമുള്ള അതിഥിയാണ്. പടം പൊഴിക്കുന്നതിനാൽ കണ്ണ് മൂടിയിട്ടുണ്ടായിരുന്നു. വീട്ടുടമ കണ്ടതിനാൽ വലിയ അപകടമാണ് ഒഴിവായത്.

ഹാലോ സർ സുഖമാണോ എന്ന് ചോദിച്ചുകൊണ്ടാണ് ചാക്കിനടിയിൽ നിന്ന് മൂർഖനെ വാവ പുറത്തെടുത്തത്. ഷെഡിന്റെ ഗേറ്റിന് താഴെ വിടവ് ഉള്ളതിനാൽ ഇനിയും ജന്തുക്കൾ വരാൻ സാദ്ധ്യതയുണ്ടെന്നും സൂക്ഷിക്കണമെന്നും വാവ വീട്ടുടമയ്‌ക്കും ഭാര്യയ്‌ക്കും മുന്നറിയിപ്പ് നൽകി. കാണുക സ്നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്...

snake