
തിരുവനന്തപുരം: കള്ളക്കടത്ത് സ്വർണം പൊലീസ് കവർന്നുവെന്ന് അൻവർ പറയുന്നതിൽ ന്യായമില്ലെന്ന് മുഖ്യമന്ത്രി. 2023ൽ പിടികൂടി രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് ഒരു ആരോപണം ഉണ്ടായി. പിടികൂടിയത് 1200ഗ്രാം സ്വർണമാണെങ്കിലും കോടതിയിൽ എത്തിയത് 950 ഗ്രാമിൽ താഴെ മാത്രമെന്നാണ് ആരോപണം. ഒളിപ്പിച്ച സ്വർണം വസ്ത്രം കത്തിച്ച് വേർതിരിക്കുമ്പോൾ അളവിൽ വ്യത്യാസം വരുന്നതാണ്. ഇത് ആരോപണമായി ഉന്നയിക്കുന്നത് സ്ഥാപിത താൽപര്യങ്ങളോടെയാണ്.