shan

കേരളത്തിൽ ഒരുപാട് ഫുഡ് ട്രക്കുകൾ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ വിദേശ രാജ്യങ്ങളിൽ കണ്ടുവരുന്ന കോഫി ട്രക്കുകൾ ഇവിടെ വളരെ കുറവാണ്. ഉണ്ടോയെന്ന് തന്നെ സംശയം. അധികം മലയാളികൾ കെെവയ്ക്കാത്ത ഈ മേഖലയിൽ ഒരു പരീക്ഷണം നടത്തിയിരിക്കുകയാണ് പാലോട് സ്വദേശി മുഹമ്മദ് ഷാൻ. വേറെ എവിടെയുമല്ല നമ്മുടെ തിരുവനന്തപുരത്താണ് ഇത് പ്രവർത്തിക്കുന്നത്. ഒരു പക്ഷേ തിരുവനന്തപുരത്ത് തന്നെ ആദ്യമായിട്ടായിരിക്കും ഒരു കോഫി ട്രക്ക് വരുന്നത്.

'8OZ' കോഫി എന്ന് പേര് ഇട്ടിരിക്കുന്ന ഈ കോഫി ട്രക്ക് തിരുവനന്തപുരം കവടിയാറിലാണ് ഉള്ളത്. വെെകിട്ട് നാല് മണി മുതൽ 10 മണിവരെയാണ് പ്രവർത്തന സമയം. വെള്ളിയാഴ്ചകളിൽ അവധിയാണ്. ഈ സംരംഭം ആരംഭിച്ച് കുറച്ച് ദിവസങ്ങൾ മാത്രമേ ആയിട്ടുള്ളൂവെങ്കിലും ഇൻസ്റ്റാഗ്രാമിൽ ഇതിനോടകം ഇതിന്റെ വീഡിയോകൾ വെെറലാണ്. നിരവധി കോഫി ആരാധകരാണ് '8OZ' യെ തേടി എത്തുന്നത്.

shan

ബിബിഎ പഠനത്തിന് ശേഷം ഗൾഫിലേക്ക്

തിരുവനന്തപുരത്തെ ഒരു ഗ്രാമപ്രദേശമായ പാലോട് ചല്ലിമുക്ക് സ്വദേശിയാണ് 25കാരനായ മുഹമ്മദ് ഷാൻ. ഇലക്ട്രിഷൻ ജോലികൾ ചെയ്യുന്ന സലീമിന്റെയും ഷാനിഫയുടെയും ഏകമകനായ ഷാൻ പ്ലസ് ടു പഠനത്തിന് ശേഷം ഭാരതിയാർ യൂണിവേഴ്സിറ്റിയിൽ ബിബിഎ (എയർപോർട്ട് മാനേജ്മെന്റ്) ചെയ്തു. അതും കോയമ്പത്തൂരിൽ. ഈ സമയങ്ങളിൽ ഒന്നും ഒരു കോഫി ട്രക്ക് എന്ന സ്വപ്നം ഷാന് ഇല്ലായിരുന്നു. അതിന് വഴി ഒരുക്കിയത് രണ്ടരവർഷത്തെ പ്രവാസജീവിതമാണ്. ബിബിഎ കഴിഞ്ഞതിന് ശേഷം ഗൾഫിൽ പോയി ഒരു കോഫി ഡെലിവറി ബോയ് ആയി ജീവിതം ആരംഭിച്ച ഷാൻ അവിടെ നിന്ന് വിവിധ തരം കോഫികൾ ഉണ്ടാക്കാൻ പഠിക്കുകയായിരുന്നു.

shan

കോഫി ട്രക്ക് എന്ന ആശയം

ഗൾഫിലും മറ്റുരാജ്യങ്ങളിലും നിരവധി കോഫി ട്രക്കുകൾ കാണാൻ കഴിയും. പക്ഷേ നമ്മുടെ നാട്ടിൽ അത് കുറവാണ്. അങ്ങനെയാണ് ഇവിടെയും ഒരു കോഫി ട്രക്ക് ആരംഭിക്കണമെന്ന് ഉറപ്പിച്ചത്. എനിക്ക് സ്വന്തം നാട്ടിൽ തന്നെ നിൽക്കാനായിരുന്നു ഇഷ്ടം. അപ്പോൾ സ്വന്തം നാട്ടിൽ തന്നെ ഒരു ബിസിനസ് തുടങ്ങാമെന്ന് കരുതി. അങ്ങനെയാണ് തിരുവന്തപുരത്ത് തന്നെ ഇത് തുടങ്ങുന്നത്. ലോൺ എടുത്താണ് സംരംഭം ആരംഭിച്ചത്. ഇൻസ്റ്റാഗ്രാമിലെയും മറ്റും വീഡിയോകൾ കണ്ട് നിരവധി പേർ വ്യത്യസ്തതരം കോഫി കുടിക്കാൻ വരുന്നുണ്ട്.

'8OZ' കോഫി

ട്രക്കിന് ഈ പേര് നൽകാൻ ഒരു കാരണമുണ്ട്. കോഫിയുടെ ഓരോ കപ്പിനും ഓരോ അളവാണ്. '8OZ' പതിവായി ആളുകൾ കുടിക്കുന്ന കോഫിയാണ്. സ്‌പാനിഷ് ലാറ്റെ കോഫിയാണ് ഇവിടെ ഏറ്റവും സ്പെഷ്യൽ. കൂടാതെ 10ഓളം വെറൈറ്റി കോഫികൾ ഉണ്ട്. ക്യാപിച്ചിനോ കോഫി, ഐസ്ക്രീം കോഫി, സ്‌പാനിഷ് ലാറ്റെ എന്നിവയാണ് കൂടുതൽ പേരും ഓഡർ ചെയ്യുന്നത്. നല്ല രീതിയിൽ '8OZ' കോഫി മുന്നോട്ട് കൊണ്ട് പോകണമെന്നാണ് ഇ പ്പോഴാത്തെ ഏറ്റവും വലിയ ആഗ്രഹം.

View this post on Instagram

A post shared by 𝗧𝗵𝗶𝗻𝗴𝘀 𝗧𝗼 𝗱𝗼 𝗧𝗿𝗶𝘃𝗮𝗻𝗱𝗿𝘂𝗺 (@thingstodotrivandrum)