hair1

ഇന്ന് നല്ലൊരു ശതമാനം ആളുകളും നേരിടുന്ന പ്രധാന പ്രശ്നമാണ് മുടി വളരെ ചെറുപ്പത്തിൽ തന്നെ നരച്ച് പോകുന്നത്. ജീവിതശെെലിയും ടെൻഷനുമറ്റുമാണ് ഇതിന് പ്രധാനകാരണം. നരച്ച മുടി കറുപ്പിക്കാൻ പലതരത്തിലുള്ള കെമിക്കൽ ഡെെകൾ മാർക്കറ്റിൽ നിന്ന് വാങ്ങി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇവ ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ മുടി കറുപ്പിക്കാനായി എപ്പോഴും പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുന്നതാണ് നല്ലത്. വീട്ടിൽ തന്നെ ഉള്ള ദോഷമില്ലാത്ത ചില സാധനങ്ങൾ കൊണ്ട് നരച്ച മുടി കറുപ്പിക്കാൻ ഒരു ഹെയർ പാക്ക് നോക്കിയാലോ?

ആവശ്യമായ സാധനങ്ങൾ

തയ്യാറാക്കുന്ന വിധം

ആദ്യം ഒന്നരകപ്പ് വെള്ളം എടുത്ത് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തേയിലപ്പൊടി ഇടുക. ഇത് നല്ലപോലെ തിളപ്പിച്ച് വറ്റിച്ച് എടുക്കണം. ശേഷം തണുക്കാനായി ഒഴിച്ച് വയ്ക്കണം. എന്നിട്ട് ഒരു മിക്സിയിൽ ചെമ്പരത്തിപ്പൂവ് (ഇതൾ മാത്രം)​,​ രണ്ട് മൂന്ന് പനിക്കൂർക്ക ഇല,​ ആവശ്യത്തിന് കറിവേപ്പില എന്നിവ നേരത്തെ ഒഴിച്ച് വച്ച തേയിലവെള്ളം ചേർത്ത് അരച്ച് എടുക്കണം.

പേസ്റ്റ് രൂപത്തിൽ വേണം ഇത് അരച്ചെടുക്കാൻ. എണ്ണ നല്ലപോലെ തലയിൽ തേച്ച് പിടിപ്പിച്ച ശേഷം വേണം ഈ അരച്ചെടുത്ത മിശ്രിതം തലയിൽ തേയ്ക്കാൻ. കുറച്ച് തേയില വെള്ളം കൂടി ഒഴിച്ച് കുറുക്കിയെടുത്ത ശേഷം വേണം തലയിൽ തേച്ച് പിടിപ്പിക്കാൻ. അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ഇത് തുടർച്ചയായി ഒരു ഏഴ് ദിവസം ഉപയോഗിക്കുമ്പോൾ നരച്ചമുടിയുടെ നിറം മാറുന്നതും കറുത്തുവരുന്നതും അറിയാൻ കഴിയും. മുടിവളരുന്നതിനും താരനെ അകറ്റുന്നതിനും ഇത് നല്ലതാണ്.